ഇതൊരു ഡയറിക്കുറിപ്പ് മാത്രമല്ല. എന്റെ ഇന്നലെകള്‍ എന്തായിരുന്നുവെന്ന് സ്വയം ഒര്മിച്ചെടുക്കാനുള്ള ഒരു ശ്രമം.. അതെ വെറുമൊരു ശ്രമം.. അതില്‍ വിജയിക്കുകയോ പരാജയപ്പെടുകയോ ചെയ്തേക്കാം. പക്ഷെ ആ ഓര്‍മ്മകള്‍, ഇന്നുവരെ ജീവിക്കാനുള്ള ഊര്‍ജവും പ്രചൊദനവുമായിരുന്നെന്നു ഞാന്‍ തിരിച്ചറിയുന്നു..
വെറും കടലാസില്‍ പകര്ന്നവയുടെ പുനര്‍വായനയില്‍ വിശദാംശങ്ങള്‍ കൂടുതല്‍ ഉണ്ടായേക്കാം.. പക്ഷെ ഹൃദയത്തില്‍ രേഖപ്പെടുത്തിയ ഇനിയും മാഞ്ഞുപോവാന്‍ മടിക്കുന്ന ഈ നിറമുള്ള ഓര്‍മ്മകള്‍ എനിക്കു തരുന്നത് ഇന്നലെകളില്‍ ഞാന്‍ എന്തായിരുന്നുവെന്ന തിരിച്ചറിവാണ് ..
വരിക നിങ്ങളെന്‍ മറവികള്‍ ഇരുള്‍മൂടിയ വഴിത്താരകള്‍ കടന്നു...
തെളിയുക ഹൃത്തടത്തില്‍ ജ്വലിക്കും മുഖങ്ങളായി
കാത്തിരിക്കുന്നു ഞാനീ ആളൊഴിഞ്ഞ വീഥിയില്‍
പോകാന്‍ ഇനിയുമേറെ ദൂരം, വരിക കൈ കോര്‍ക്കുക
നാം ഒന്നു ചേര്ന്നു പോയിടാം
2009, ഒക്‌ടോബർ 19, തിങ്കളാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
FEEDJIT Live Traffic Feed
VISITORS
ബ്ലോഗ് ആര്‍ക്കൈവ്
എന്നെക്കുറിച്ച്
- nimishangal
- ഞാൻ, ജീവിതത്തിന്റെ ഈ നട്ടുച്ച നേരത്തു ദുബായിയിൽ ഒരു തണലുണ്ടാവുമെന്ന പ്രതീക്ഷയിൽ...നടന്നു തീർത്ത വഴികളും, കൊഴിഞ്ഞു പോയ ഇന്നലേകളും മടങ്ങി വരില്ലെന്ന വേദനയോടെ....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ