കൊല്ലം ജില്ലയിലുള്ള കട്ടച്ചിറ പള്ളിയിലാണു ഈ അൽഭുതം നടന്നുകൊണ്ടിരിക്കുന്നതു.. കഴിഞ്ഞ അൻപതിലേറെ ദിവസങ്ങളിലായി പള്ളിയിൽ വച്ചിരിക്കുന്ന മാതാവിന്റെ ചിത്രത്തിൽ നിന്നും ധാര ധാരയായി കണ്ണൂനീർ ? പ്രവഹിക്കുന്നു. വെറുമൊരു ഫ്ലെക്സ് ബോർഡിൽ പ്രിന്റ് ചെയ്തിരിക്കുന്ന മാതാവിന്റെ ചിത്രത്തിൽ നിന്നാണു ഈ ദ്രാവകം പ്രവഹിക്കുന്നതു.. ഇതിന്റെ നിരവധി വീഡിയൊകൾ ഇന്റർനെറ്റിലും ലഭ്യമാണു. കട്ടച്ചിറ പള്ളി എന്നു സെർച്ച് ചെയ്താൽ ഇവ കാണാൻ കഴിയും. യാക്കോബായ സഭയുടെ കീഴിലുള്ള ഈ പള്ളിയിൽ നിരവധി പ്രമുഖ വ്യക്തികൾ ആണു കഴിഞ്ഞ ദിവസങ്ങളിൽ ആയി സന്ദർശനം നടത്തിയതു. ഓരു ഗ്രാമത്തിൽ ആരാലും അറിയപ്പെടാതെ കിടന്നിരുന്ന ഒരു ചെറിയ ദേവാലയ്ം ചുരുങ്ങിയ നാളുകൾ കൊണ്ടാണുപ്രശസ്തിയിലേക്കു കുതിച്ചുയർന്നതു. പ്രമുഖ വ്യക്തികളെ കൂടാതെ ആയിരക്കണക്കിനു ആളുകൾ ആണു അവിടേക്കു പ്രവഹിക്കുന്നതു. ഇതൊക്കെ കേൾക്കുകയും കാണുകയും ചെയ്യുംമ്പോൾ ചില ചെറിയ സംശയങ്ങൾ തോന്നാതിരുന്നില്ല.. അതിനു ഒരു വിശദീകരണം ആരിൽ നിന്നെങ്കിലും ലഭിക്കുമെന്ന പ്രതീക്ഷയിലാണു ഇവിടെ കുത്തിക്കുറിക്കുന്നതു. സംശയങ്ങൾ...
1. എവിടെയും പതിപ്പിക്കാതെ, എന്തിനു ഒരു ഗ്ലാസ് കൊണ്ടുള്ള സംരക്ഷണം പൊലും ഇല്ലാതെ വെറും നിലത്തു പുറകുവശവും നന്നായി കാണാവുന്ന രീതിയിൽ വച്ചിരിക്കുന്ന ഒരു ചിത്രത്തിൽ നിന്നും എങ്ങനെയാണു ഇത്രയും ദിവസങ്ങൾ തുടർച്ചയായി എന്തെങ്കിലും പ്രവഹിക്കുന്നതു?.
2. വീഡിയൊയിൽ കാണൂന്നതിൽ നിന്നും മനസ്സിലാവുന്നത്, ചിത്രത്തിലെ കണ്ണിന്റെ ഭാഗത്തു നിന്നാണു ആ പ്രവാഹം ആരംഭിക്കുന്നതു എന്നാണു. ഒരു മില്ലീ മീറ്റർ പോലും കനമില്ലാത്ത ഒരു ഫ്ലെക്സ് ഷീറ്റിൽ എങ്ങനെയാണു ഇത്രയും ദ്രാവകം ഉണ്ടാവുന്നതു?..
3, റിപ്പോർട്ടുകളിൽ നിന്നും അറിയുന്നതു എണ്ണക്കു സമാനമായ ഒരു ദ്രാവകം ആണു പ്രവഹിക്കുന്നത് എന്നാണു. അവിടെ ആ ചിത്രത്തിനു സമീപത്തായി മെഴുകു തിരികൾ കത്തിച്ചു വെച്ചിട്ടുണ്ട്. ആ ചൂടു കൊണ്ട് ഇങ്ങനെ സംഭവിക്കാൻ സാധ്യത ഉണ്ടൊ?...
4, ഏകദേശം രണ്ടു വർഷങ്ങൾക്കു മുൻപ് കോട്ടയം ജില്ലയിൽ തലയോലപറംബിലുള്ള് ഒരു പള്ളിയിൽ മാതാവിന്റെ രൂപത്തിൽ നിന്നും കണ്ണുനീർ പ്രവഹിക്കുന്നതു വാർത്തയാവുകയും വലിയ ഭക്തജന പ്രവാഹം ഉണ്ടാവുകയും ചെയ്തു. നാളുകൾക്കു ശേഷം പ്രവാഹ്ം നിലച്ചിട്ടാണൊ അതൊ അതിനു പിന്നിലുള്ള രഹസ്യം വെളിപ്പെട്ടിട്ടാണോ എന്നറിയില്ല, വിശ്വാസികളുടെ പ്രാവാഹം ഏതാണ്ടു നിലച്ച മട്ടാണു. പക്ഷെ അതൊരു രൂപവും ഇവിടെ വെറുമൊരു ഫ്ലെക്സ് ബോർഡും ആണെന്ന വ്യ്ത്യാസം ഉണ്ടു. അതിനും മുൻപു ഗണേശ വിഗ്രഹങ്ങൾ നാടുനീളെ പാലു കുടിച്ചതും വാർത്തയായിരുന്നു. ഇത്തരം വാർത്തകൾ കൊണ്ടു ശരിയായ നേട്ടം ഉണ്ടാവുന്നത് ആർക്കാണു?..
5, ഈ കഴിഞ്ഞ നാളുകളിൽ പല പ്രമുഖരും അവിടെ ഈ ചിത്രം പരിശോധിക്കുന്നതിന്റെ വീഡിയോ കാണുകയുണ്ടായി... യാക്കൊബായ സഭയുടെ ഒരു തിരുമേനി ചിതൃത്തിലെ കണ്ണുനീർ തുടക്കുന്നതു കാണാൻ കഴിഞ്ഞു. ഇതൊരു ദിവ്യാൽഭുതം ആണോ എന്നറിയാൻ ബഹുമാനപ്പെട്ട തിരുമേനി ഒരു വിശദീകരണം മാധ്യമങ്ങൾക്കു നൽകുമെന്നു പ്രതീക്ഷിക്കുന്നു..
6, അനേകം ജനങ്ങൾക്കു അഭയവും വിശ്വാസവുമായ മാതാവിനു ഇത്തരം ഗിമ്മിക്കുകളുടെ ആവശ്യം എന്താണു?.. മാതാവ് ഇത്തരം ചീപ് പബ്ലിസിറ്റി ആഗ്രഹിക്കുന്നുണ്ടാവില്ലെന്നാണു ഒരു വിശ്വാസി എന്ന നിലയിൽ എനിക്കു തോന്നുന്നതു.
7, ഏല്ലാ വാർത്തകളും മാതാവു കരയുന്നു എന്നാണു. ഒരിക്കലും മാതാവു ചിരിക്കുന്നു എന്ന് എവിടെയും കേട്ടിട്ടില്ല. എപ്പൊഴും കരയാൻ വൃത്തികേടുകൾ മാത്രമാണോ ഈ ലോകത്തു നടക്കുന്നതു?.. നല്ലതൊന്നും നടക്കുന്നില്ലേ?.. അതൊ ചിത്രങ്ങളിൽ നിന്നും കണ്ണുനീർ വരുത്താൻ ആണു എളുപ്പം എന്നു കരുതിയിട്ടൊ?.. മാതാവും എളുപ്പവഴിയിൽ ചിന്തിക്കാൻ മലയാളി ആണോ?..
ശംശയങ്ങൾ പെരുകിക്കൊണ്ടേ ഇരിക്കുന്നു... ഒരൽപ വിശ്വാസിയാണെന്നു സ്വയം വിലയിരുത്തപ്പെടും മുൻപു എന്റെ സംശയങ്ങൾക്കു വിശദീകരണവുമായി ആരെങ്കിലും പ്രത്യക്ഷപ്പെടുമെന്ന വിശ്വാസത്തോടെ ?.....
2009, ഡിസംബർ 13, ഞായറാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള് (Atom)
FEEDJIT Live Traffic Feed
VISITORS
ബ്ലോഗ് ആര്ക്കൈവ്
എന്നെക്കുറിച്ച്
- nimishangal
- ഞാൻ, ജീവിതത്തിന്റെ ഈ നട്ടുച്ച നേരത്തു ദുബായിയിൽ ഒരു തണലുണ്ടാവുമെന്ന പ്രതീക്ഷയിൽ...നടന്നു തീർത്ത വഴികളും, കൊഴിഞ്ഞു പോയ ഇന്നലേകളും മടങ്ങി വരില്ലെന്ന വേദനയോടെ....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ