വന്ദ്യ വയോധികനും ബഹുമാന്യനുമായ മുന്‍ ജഡ്ജി അദ്ദേഹവും കൂട്ടുകാരും കൂടി പുതിയൊരു നിയമം കേരളത്തില്‍ നടപ്പാക്കാന്‍ നിര്ദേഅശിക്കുന്നു. രണ്ടിലധികം കുട്ടികളെ സൃഷ്ടിക്കുന്ന എല്ലാ മാതാ പിതാക്കന്മാരെയും 3 മാസം ജയില്‍ ശിക്ഷക്ക് വിധേയരാക്കണം എന്ന്. പ്രത്യുല്പാെദന ശേഷി നശിച്ചവര്ക്കും അത് പണയം വെച്ചവര്ക്കും ഇതല്ല, ഇതിലപ്പുറവും പറയാം. നഷ്ടപ്പെടാന്‍ ഒന്നും ഇല്ലാത്തവന് എന്തും പറയാമല്ലോ. കുട്ടികളെ പോറ്റാനുള്ള കഴിവനുസരിച്ച് അവരവര്‍ ആണ് എത്ര കുട്ടികള്‍ വേണം എന്ന് തീരുമാനിക്കേണ്ടത്.
ഉല്പന്നങ്ങളുടെ ഉണ്ടാവാനിടയുള്ള ദൌര്ലടഭ്യമാണ് അങ്ങേരെ കൊണ്ട് ഇത് പറയിച്ചത്. നാളെ ചെറുപ്പക്കാരുടെ ഒരു കമ്മറ്റി 75 വയസിനപ്പുറം പ്രായമുള്ളവരെയെല്ലാം പ്രോഡക്റ്റിവിറ്റി കുറവാണെന്ന കാരണം പറഞ്ഞു ഒഴീവാക്കാന്‍ നിര്ദേരശിച്ചാല്‍ ഇവരെയൊക്കെ എന്തു ചെയ്യേണ്ടി വരും????. വിഭവങ്ങളുടെ അപര്യാപ്തത അല്ല മറിച്ച് ഉല്പാദിപ്പിച്ചിട്ടുള്ള ഉല്പന്നങ്ങള്‍ സൂക്ഷിക്കുന്നതിലെയും വിതരണം ചെയ്യുന്നതിലെയും അപാകതയാണ് നമ്മള്‍ നേരിടുന്ന വലിയ പ്രശ്നം എന്ന് എല്ലാവര്ക്കും അറിയാം. f.c.i ഗോഡൌണുകളില്‍ കെട്ടിക്കിടന്ന് നശിക്കുന്നതും കുത്തക മുതലാളിമാരുടെ പണ്ടകശാലകളില്‍ പൂഴ്ത്തി വെച്ചിരിക്കുന്നതുമായ ഉല്പന്നങ്ങള്‍ ശരിയായ രീതിയില്‍ വിതരണം ചെയ്താല്‍ നമ്മുടെ നാട്ടില്‍ ക്ഷാമം എന്നൊരു വാക്ക് കേള്ക്കാുന്‍ കൂടി കഴിയില്ല. അടിഥ്സ്ഥാന പരമായ കാര്യങ്ങളില്‍ മാറ്റമുണ്ടാക്കാന്‍ ശ്രമിക്കാതെ ഇത്തരം ചിന്താശേഷി നഷ്ടപ്പെട്ടവരുടെ ജല്പകനങ്ങള്ക്ക്ക സര്ക്കാര്‍ ചെവി കൊടുക്കില്ലെന്ന് പ്രതീക്ഷിക്കാം.
2011, സെപ്റ്റംബർ 28, ബുധനാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
FEEDJIT Live Traffic Feed
VISITORS
ബ്ലോഗ് ആര്‍ക്കൈവ്
എന്നെക്കുറിച്ച്
- nimishangal
- ഞാൻ, ജീവിതത്തിന്റെ ഈ നട്ടുച്ച നേരത്തു ദുബായിയിൽ ഒരു തണലുണ്ടാവുമെന്ന പ്രതീക്ഷയിൽ...നടന്നു തീർത്ത വഴികളും, കൊഴിഞ്ഞു പോയ ഇന്നലേകളും മടങ്ങി വരില്ലെന്ന വേദനയോടെ....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ