നടി നിത്യാമേനോനെ ഊര് വിലക്കിയിരിക്കുന്നു. അഭിനയിച്ചു കൊണ്ടിരുന്ന സിനിമ സെറ്റില്‍ കാണാനും അടുത്ത പടത്തില് ബുക്ക് ചെയ്യാനും വന്ന മലയാള സിനിമ മുതലാളിമാരോട് ഇപ്പോ കാണാന്‍ സൌകര്യപ്പെടില്ലെന്ന് പറഞ്ഞതാണത്രേ കാരണം. കാണാന്‍ ചെന്ന മുതലാളി ചില്ലറക്കാരന്‍ അല്ല, മുതലാളിമാരുടെ സങ്ഘടന പ്രെസിഡെന്റും പിന്നെ പഴയ മലയാള ഇക്കിളി പടങ്ങള്‍ പുതിയ രൂപത്തിലും ഭാവത്തിലും ഇറക്കി മലയാളികളെ ഉദ്ധരിക്കാന്‍ നിരന്തരം ശ്രമിച്ചു കൊണ്ടിരിക്കുന്ന ശ്രീമാന്‍ സുരേഷ്കുമാരും കൂട്ടുകാരുമാണ് ഇളിഭ്യരായത്.
പുതുതായി പടച്ചിറക്കി നശിപ്പിച്ച രണ്ടു പടം കണ്ടിട്ടും ഉദ്ധാരണം ഉണ്ടാവാത്തവര്ക്ക് അതുണ്ടാവാന്‍ ആണ് ഈ മഹാന്‍ ചട്ടക്കാരി എന്ന ഇക്കിളി പടം പുതിയ രൂപത്തില്‍ ഇറക്കാന്‍ കച്ച കെട്ടി ഇറങ്ങിയത്. ചട്ടക്കാരി ആവാന്‍ ഏറ്റവും യോജിച്ചത് നിത്യമേനോന്‍ ആണെന്ന് ആദ്യമേ തീരുമാനിച്ച ടിയാന്‍ അത് നടിയോട് പറയുന്നതിന് മുന്പെ പത്രക്കാരോടു പറഞ്ഞു. രതിനിര്വേൂദവും അദ്ദേഹം ഇങ്ങനെയാണ് കാസ്റ്റിങ് നടത്തിയത്. ശ്വേതാ മേനോന്‍ കുറച്ചു ചവിട്ടുകയും കുത്തുകയും ഒക്കെ ചെയ്തെങ്കിലും അടങ്ങി. (ഇനിയൊരു തിരിച്ചു വരവിന് ടൈം ഇല്ലെന്നു മനസ്സിലായിട്ടാവാം) അങ്ങനെ രതി ചേച്ചിയുടെ വയറും തുടയും പിന്നെ നെഞ്ചിലെ മസ്സിലും കാണിച്ചു സുരേഷ് കാശുമുതലാക്കി. ലവളുമാരെയൊക്കെ എത്ര കണ്ടതാണെന്ന ഭാവത്തില്‍ വിവരവും വിദ്യാഭ്യാസവും ഉള്ള പുതിയ പിള്ളേരുടെ അടുത്തു വിളവിറക്കാന്‍ ശ്രമിച്ചാല്‍ ചിലപ്പോ ഇങ്ങനൊക്കേ പറ്റും.
ശ്രീമാന്‍ സുരേഷ് ഒരു ആണ്‍ കുട്ടി ആണെങ്കില്‍ ലവളോട് പോയി പണി നോക്കാന്‍ പറഞ്ഞു ഇതിലും നല്ല അവയവ പുഷ്ടിയുള്ള നടിയെ വെച്ചു പടം പിടിക്കണം. അല്ലാതെ തലയില്‍ തേങ്ങാ വീണെന്നും പറഞ്ഞു ആ തെങ്ങിന്റെ ചുവട്ടില്‍ കിടന്നു കുരച്ചോണ്ടിരുന്നാല്‍ വരുന്ന കള്ള് ചെത്തുകാരന്‍ എങ്ങനെ തെങ്ങില്‍ കേറും. നമ്മള് പാവങ്ങള്‍ അന്തിയ്ക്ക് ഒരു ഗ്ലാസ്സ് കുടിക്കാന്‍ വരുന്നത് ഇന്ന ചെത്തുകാരന്‍ ചെത്തിയത് തന്നാലെ കഴീക്കൂ എന്നു ശപഥം ചെയ്തീട്ട് അല്ല. ആര് ചെത്തിയതാണെങ്കിലും നല്ല കള്ള് കിട്ടണം. അല്ലാതെ രണ്ടു ആഴ്ച മുന്പ് ചെത്തിയ കള്ളില്‍ കുറച്ചു കുംബളങയും ഡയസെപാമും കലക്കി പുതിയൊരു കളറ് കുപ്പിയിലാക്കീ തന്നാല്‍ അറിയാതിരിക്കാന്‍ ഞങ്ങള്‍ വെറും ഉണാക്കന്മാങരല്ല.
അങ്ങയുടെ ചട്ടക്കാരിയെ കണ്ണു നിറയെ കണ്ടു ആസ്വദിക്കുവാന്‍ ഞങ്ങള്‍ കാത്തിരിക്കുന്നു. ഇതിലും ഉദ്ധാരണം ഉണ്ടാവാത്തവര്ക്ക് വേണ്ടി കിന്നാര തുമ്പി കൂടി റീമേക്ക് ചെയ്യണം എന്നൊരു അപേക്ഷ ഉണ്ട്.
2011, സെപ്റ്റംബർ 28, ബുധനാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
FEEDJIT Live Traffic Feed
VISITORS
ബ്ലോഗ് ആര്‍ക്കൈവ്
എന്നെക്കുറിച്ച്
- nimishangal
- ഞാൻ, ജീവിതത്തിന്റെ ഈ നട്ടുച്ച നേരത്തു ദുബായിയിൽ ഒരു തണലുണ്ടാവുമെന്ന പ്രതീക്ഷയിൽ...നടന്നു തീർത്ത വഴികളും, കൊഴിഞ്ഞു പോയ ഇന്നലേകളും മടങ്ങി വരില്ലെന്ന വേദനയോടെ....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ