രാജപ്പനെ സ്നേഹിക്കാനുള്ള കാരണങ്ങള്‍
1, പത്രപ്രവര്ത്തളകയെ സ്നേഹിക്കുന്നില്ല എന്നു പറഞ്ഞതിനല്ല ആ മാന്യന്‍ സുപ്രിയ എന്ന പേര് കേട്ടു നടുങ്ങി ആ കുട്ടിയുടെ ഭാവി ഓര്ത്ത് ഒരു രാത്രി മുഴുവന്‍ കരഞ്ഞെന്ന് പറഞ്ഞതിന്റെ പിറ്റേന്നു കോഴി കൂവുന്നതിന് മുന്പ് അതേ പെങ്കുട്ടിയെ കെട്ടി ഒരുവഴിക്കാക്കി എന്നറിഞ്ഞപ്പോ ഞങ്ങള്‍ അദ്ദേഹത്തെ സ്നേഹിക്കാന്‍ തുടങ്ങി.
2. വിദേശത്തു 6 മാസം പഠിച്ചപ്പോഴേക്കും മലയാളം മറന്നു (ഗോപുമോന് ഉപകാരസ്മരണ) അദ്ദേഹം ബാങ്കളൂരില്‍ 6 മാസം താമസിച്ചപ്പോ മലയാളം മറന്ന പാര്ട്ടിു ആണ്. ഇംഗ്ലിഷ് ഭാഷക്ക് പുതിയ ഗ്രാമര്‍ സംഭാവന്‍ ചെയ്തപ്പോ പിന്നേയും ഞങ്ങള്‍ സ്നേഹിച്ചു. (read എന്നതിന്റൊ പാസ്റ്റ് ടെന്സ്് readed) എന്നു പരിഷ്കരിച്ചത് രാജപ്പണന്‍ ആണ്.
3. നല്ല മസിലും ബോഡി ഷയ്പ്പും ഉള്ള സല്മാ ന്‍ ഖാനോടും ഹൃതീക് റോഷനോടും ഒക്കെ ഉള്ള കലിപ്പ് തീര്ക്കാ ന്‍ പറ്റാതെ വിഷമിച്ചിരിക്കുന്ന ഞങ്ങളുടെ മുന്നിലേക്ക് ഞാനും മസിലനാണെന്ന് ഉറക്കെ പ്രഖ്യാപിച്ചു കൊണ്ട് രാജേട്ടന്‍ കടന്നു വന്നപ്പോ ഞങ്ങള്‍ സ്നേഹം കൊണ്ട് തരളിതരായി.
4. ചക്കിക്കൊത്ത ചങ്കരന്‍ എന്നത് ഞങ്ങള്‍ തന്നെയാണെന്നും പറഞ്ഞു ബിബിസി എഴുന്നള്ളിയപ്പോള്‍ അതുവരെ ബിബിസി യില്‍ ഒക്കെ അല്ലേ വിവരം കുറച്ചെങ്കിലും കാണാതിരിക്കുമോ എന്നു പേടിച്ചിരുന്ന ഞങ്ങള്ക്കുേ സ്നേഹം കൊണ്ട് കണ്ണു കാണാതെ ആയി.
5. ഉറുമി മോഷ്ടിക്കാനും മാത്രം വിലപിടിച്ചതാണെന്ന് ഞങ്ങളെ ബോധവല്ക്ക്രിക്കാന്‍ ആ കള്ളനെ പിടിച്ച് തുരുങ്കില്‍ അടച്ചപ്പോ സ്നേഹം കൂടിയതല്ലാതെ കുറഞ്ഞില്ല.
6. ടിവി അഭിമുഖത്തില്‍ അവതാരകന്‍ വെറും മണ്ടന്‍ ആണെന്ന് കരുതി എടുത്താല്‍ പൊങ്ങാത്ത ഒരു പുസ്തകം ഞാന്‍ വായിച്ചിട്ടുണ്ട്, അല്ല വാങ്ങിച്ചിട്ടുണ്ട് അല്ലേ അല്ല എനിക്കു ഗിഫ്റ്റ് കിട്ടിയിട്ടുണ്ടെന്ന് പറഞ്ഞു കിടന്നു വിയര്ത്തിപ്പോള്‍ സ്നേഹത്തോടൊപ്പം ആ അവതാരകനോടു ദേഷ്യവും തോന്നി. (പുസ്തകം വായിക്കുന്ന ഒരുത്തനും ഇനി ഇന്റതര്വ്യുട എടുക്കാന്‍ ഞങ്ങള്‍ സമ്മതിക്കില്ല)
7. 35 വയസ്സില്‍ സിനിമയില്‍ വന്നു 35 വര്ഷം അഭിനയിച്ചിട്ടും 60 വയസ്സു ആവാത്ത മമ്മൂട്ടിയെ സ്നേഹിക്കുന്നവര്‍ കൂടി രാജപ്പനെ സ്നേഹിക്കാന്‍ ഞാന്‍ ആഹ്വാനം ചെയ്യുന്നു.
8 നാട്ടുകാര് എന്തൊക്കെ പറഞ്ഞാലും ഞാന്‍ പൊട്ടത്തരം പറയുന്നത് അവസാനിപ്പിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് ഉറക്കെ പ്രഖ്യാപിച്കൊണ്ട് അഭിമുഖങ്ങളില്‍ കസറിയപ്പോള്‍ ഞങള്ക്ക് സ്നേഹം മൂത്ത് ഭ്രാന്ത് പിടിക്കുമോ എന്നു സംശയിച്ചു പോയി.
9. ടൊറൊന്റിണല്‍ നിന്നും സിനിമ ഡൌണ്ലോരഡ് ചെയ്തു കണ്ടു നിരൂപിക്കുന്നവരുടെ മനോദൌര്ബതല്യം മാറ്റാന്‍ വേണ്ടി തേജാ ഭായി എന്ന സര്വന രോഗ സംഹാരിണി ഇറക്കിയ ആ മഹാമന്സ്കനത കണ്ടപ്പോള്‍ ഞങ്ങള്‍ സ്നേഹം മൂത്ത് തമിഴ് നടി സ്നേഹയെ കല്യാണം കഴിച്ചാലോ എന്നു വരെ ആലോചിച്ചു. (ആ പടത്തിന്റെ പ്രൊഡ്യൂസര്‍ ഇനിയും ഇങ്ങനേ ബോധവല്കണരണം നടത്തും എന്നു പ്രതീക്ഷിക്കുന്നു.
അച്ചായന്‍ മലയാളം അറിയാത്ത രാജുമോനെ 10 കാരണം എന്നു പറഞ്ഞിട്ട് 9 എണ്ണം ഏഴുതി പറ്റിക്കാന്‍ ശ്രമിച്ചതല്ല എന്നു കരുതുന്നു. അച്ചായനും സ്നേഹം കൊണ്ട് കണ്ണു കാണാതെ ആയതാണോ?.. രാജുമോന് മലയാളം മാത്രമേ വായിക്കാന്‍ അറിയാതുള്ളൂ ഇങ്ഗ്ലീഷിന് വേണമെങ്കില്‍ ഗ്രാമര്‍ വരെ ഉണ്ടാക്കും.
സാഹചര്യം മാറുന്നതിനനുസരിച്ച് കിടക്കയില്‍ മുള്ളിക്കൊണ്ടിരുന്നവന്‍ ബാത്ത്റൂമില്‍ മുള്ളുന്നത് നല്ലതാണ്. പക്ഷേ ബാത്രൂമില്‍ നിന്നിറങ്ങി കിടക്കയീല്‍ കേറി മുള്ളുന്നത് ഏത് സാഹചര്യത്തിലായാലും മോശം തന്നെയാണ്‍.
2011, ഒക്‌ടോബർ 1, ശനിയാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
FEEDJIT Live Traffic Feed
VISITORS
എന്നെക്കുറിച്ച്
- nimishangal
- ഞാൻ, ജീവിതത്തിന്റെ ഈ നട്ടുച്ച നേരത്തു ദുബായിയിൽ ഒരു തണലുണ്ടാവുമെന്ന പ്രതീക്ഷയിൽ...നടന്നു തീർത്ത വഴികളും, കൊഴിഞ്ഞു പോയ ഇന്നലേകളും മടങ്ങി വരില്ലെന്ന വേദനയോടെ....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ