എനിക്ക് കുളിരുന്നേ... പണ്ടൊരു ഉച്ചപ്പടത്തിനു കയറിയപ്പോള്‍ ഉണ്ടായ അതേ കുളിര്.. പാത്തും പതുങ്ങിയും ടിക്കറ്റും കൈക്കലാക്കി ആ ഇരുട്ടില്‍ സ്വയം സംരക്ഷിക്കപ്പെട്ട നേരം, പെട്ടെന്നതാ ഇരുളില്‍ നിന്നൊരു അട്ടഹാസം.. പടം തുടങ്ങേടാ ..... ന്റെ മോനെ... പിന്നെ തിരശീലയില്‍ ശുഭം എന്ന് തെളിയും വരെ, ഒരു നിമിഷം പോലും ഇടവിടാതെ തെറിവിളികള്‍.. തിയേറ്ററിലെ ടിക്കറ്റ് വാങ്ങാന്‍ നില്‍കുന്ന ഹതഭാഗ്യനു തുടങ്ങി, വില്ലന്‍ നായികയെ ബലാല്‍സംഗം ചെയ്യുമ്പോ രക്ഷിക്കാന്‍ കയറിവരുന്ന നായകന്റെ അമ്മക്ക് വരെ ഇഷ്ടം പോലെ.. സിനിമയില്‍ ഇടക്കുണ്ടായിരുന്ന ഒന്ന് രണ്ടു കുഞ്ഞു ചൂടന്‍ സീനുകലെക്കാള്‍കാണികളെ രസിപ്പിച്ചത് ആ ഇരുളില്‍ കേട്ട മഹദ് വചനങ്ങള്‍ ആയിരുന്നു.. ആ രസം വീണ്ടും അനുഭവിക്കാന്‍ ഇടയായത് ഈ ബ്ലോഗെന്ന മനോഹര ലോകത്തേക്ക് തലയില്‍ തുണി ഇടാതെ കയറിയപ്പോഴാണ്...
എന്നെ വീണ്ടും ആ ഓര്മകളിലേക്ക് കൈപിടിച്ചു നടത്തിയ ഇന്ജിപ്പെന്നു, കാവിലാന്‍, ചിത്രകാരന്‍, പിന്നേ തലയില്‍ തുണി ഇട്ടും ഇടാതെയും കയറി ആവോളം പുതിയ തെറികള്‍ സമ്മാനിച്ചു കൊണ്ടിരിക്കുന്ന അനോണി ആദിയായവര്കും എന്റെ പ്രണാമം.
ഞാന്‍ ഇത് ആരെയും കുറ്റം പറയാന്‍ വേണ്ടി എഴുതിയതല്ല.. എനിക്ക് ഇങ്ങനെയല്ലാതെ ഒരു നന്ദി പറയാന്‍ ആരും ഫോണ്‍ നമ്പര്‍ ഒന്നും നല്‍കാതിരുന്നാല്‍ പിന്നെ വേറെന്താ വഴി?... തൂലിക, അല്ല കീ ബോര്‍ഡ് പടവാലാക്കിയവര്‍ ആരും എന്നെ മെക്കിട്ടു കേറാന്‍ വരേണ്ടാ.. അഥവാ വന്നാല്‍ പിന്നീടുണ്ടാവുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ഞാന്‍ ഉത്തരവാദി ആയിരിക്കില്ലാ
2009 നവംബർ 6, വെള്ളിയാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
FEEDJIT Live Traffic Feed
VISITORS
ബ്ലോഗ് ആര്‍ക്കൈവ്
എന്നെക്കുറിച്ച്
- nimishangal
- ഞാൻ, ജീവിതത്തിന്റെ ഈ നട്ടുച്ച നേരത്തു ദുബായിയിൽ ഒരു തണലുണ്ടാവുമെന്ന പ്രതീക്ഷയിൽ...നടന്നു തീർത്ത വഴികളും, കൊഴിഞ്ഞു പോയ ഇന്നലേകളും മടങ്ങി വരില്ലെന്ന വേദനയോടെ....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ