2011, ഒക്‌ടോബർ 2, ഞായറാഴ്‌ച

ആരാടാ ഞങ്ങടെ സര്‍ക്കാരിനെ കുറ്റം പറയുന്നത് ??

കണ്ട അണ്ടനും അടകോടനും ഒക്കെ ഇറങ്ങിക്കോളും കൂറ്റം പറയാന്‍ ആയിട്ട്. നിനക്കൊക്കെ എന്നാത്തിന്റെ സൂക്കേടാടാ ഉവ്വേ ???? എങ്ങനെങ്കിലും 5 കൊല്ലം കയ്യിട്ട് വാരി കുറച്ചു കാശും കൂടി ഉണ്ടാക്കി വല്ല മൌറീഷ്യസിലോ, മക്കാവുവിലോ (അവിടെ നല്ല കോളാണെന്നാ നമ്മുടെ P. c. ജോര്ജ്ക പറഞ്ഞത്. പുള്ളി സത്യം മാത്രം പറയുന്ന പാര്ട്ടി ആണ്) കൂടാമെന്ന് വെക്കുമ്പോ സമ്മതിക്കില്ല അല്ലേ????
5 കൊല്ലം ലവന്മാരും ഇവിടെ കയ്യിട്ട് വാരിയല്ലോ അന്നേരം ഞങ്ങളു വല്ലതും മിണ്ടിയോ????
പറയുന്നതു കേട്ടാല്‍ തോന്നും നീയൊക്കെ 140 സീറ്റിലും ഞങ്ങളെ ജയിപ്പിച്ചെന്ന്. ആകപ്പാടെ 72 സീറ്റില്‍ ജയിപ്പിച്ചു അതിലാണെങ്കില്‍ പഴുതാര തുടങ്ങി രാജവെമ്പാല വരെയുള്ള ശവികളെയും കേറ്റി വിട്ടു. കേറിയ അന്നു തുടങ്ങി ദേ ഇന്ന് ഈ പറയുന്നതു വരെ ഒരു നിമിഷം സ്വസ്ഥത തന്നിട്ടില്ല. സ്വാശ്രയം തുടങ്ങി ഐസ് ക്രീം, റോഡിലെ ഗട്ടര്‍, പനി, പെട്രോള് അങ്ങനെ അവസാനം ശരിക്കുള്ള പാര കൊണ്ടുവരെ കളി തുടങ്ങി.
അല്ല എനിക്കറിയാമ്മേലാത്തത് കൊണ്ട് ചോദിക്കുവാ , നിങ്ങള് പിന്നെ എന്നാ ഉണ്ടാക്കാന്‍ ആണ് ഇവിടെ കേറ്റി ഇരുത്തിയത്?.. എന്തു പ്രശ്നം വന്നാലും ഞങ്ങള് ഇഷ്ടം പോലെ പ്രസ്താവന ഇറക്കുന്നില്ലേ?? മഞ്ഞപ്പിത്തം വന്നപ്പോ തട്ടുകട എല്ലാം പൂട്ടിച്ചില്ലെ?.. കഞ്ഞികുടി മുട്ടിയാല്‍ മഞ്ഞപ്പിത്തം വരില്ലെന്ന് ആര്ക്കാിണു അറിയാത്തത്?.. അതുപോലെ നാടുനീളെ ഗട്ടര്‍ ആണെന്ന് പറഞ്ഞപ്പോ ഉണ്ടാരുന്ന ഹൈ വേയില്‍ എടുത്തല്‍ പൊങ്ങാത്ത ടോള്‍ വെച്ചു എല്ലാരോടും നടന്നു പോവാന്‍ ആഹ്വാനം ചെയ്തില്ലേ?? നടന്നു പോവുന്നവന് ഗട്ടര്‍ പേടിക്കണോ??? കേരളത്തില്‍ പനി വരാനുള്ള ശരിക്കുള്ള കാരണം വെള്ളമടി ആണെന്ന് ഒരു കള്ള് മുതലാളി കൂടി ആയ നമ്മുടെ ആരോഗ്യ മന്ത്രി പറഞ്ഞില്ലേ??? അദ്ദേഹം പറഞ്ഞത് അവിശ്വസിക്കേണ്ട കാര്യം എന്താ??? കൂടെ കിടക്കുന്നവന് അല്ലേ രാപ്പനി അറിയൂ???
കറെന്റും വെള്ളവും ഒന്നും തികയാത്തതിന്റെ കാരണം നമ്മുടെ കൃഷ്ണയ്യര്‍ പറഞ്ഞില്ലേ??? അതിനുള്ള പ്രതിവിധിയും അങ്ങേര് തന്നെ ഉപദേശീച്ചപ്പോ എല്ലാരും കൂടി അങ്ങേര്ക്ക്യ പ്രായമായതിന്റെ സൂക്കേടാണെന്നും പറഞ്ഞ് ആ മുതുകത്ത് തിരുവാതിര കളിക്കുന്നു. എന്തു കണ്ടാലും കുറ്റം പറയുന്ന നിനക്കൊക്കെയുള്ളത് ഞങ്ങള്‍ കൊട്ടാരക്കരയില്‍ ഉണ്ടാക്കുന്നുണ്ട്. (ശരിക്കും ഈ ഐഡിയ നമ്മുടെ സുധാകരന്‍ സാറിന്റെ (മുന്‍ ദേവസ്വം മന്ത്രി) ആയിരുന്നു. പുള്ളി ആഹ്വാനം ചെയ്തു ഞങ്ങള്‍ നടപ്പാക്കുന്നു) ഞങ്ങള് ഇവിടെ കേറിയപ്പോ തന്നെ പറഞ്ഞിരുന്നു ലവന്മാുരുടെ നല്ലതൊക്കെ ഞങ്ങള്‍ പിന്തുടരും എന്നു. ഇതൊരു സാമ്പിള്‍ മാത്രം.
മുഴുവന്‍ കറന്റ്റ അല്ലാതെ ഏര്ത്തി ങ് മാത്രം ആയിരുന്നെങ്കില്‍ നമ്മുടെ ജോസെഫ് മന്ത്രിയെ ഏല്പ്പിരക്കാമായിരുന്നു. പുള്ളി അതില്‍ എക്സ്പെര്ട്ങ ആണെന്ന് നമുക്ക അറിയാവുന്നതല്ലേ ?? കേന്ദ്രം പെട്രോളിന് വില കൂട്ടുന്നത് ഇപ്പോ നാട്ടുകാരെ ഷോക്ക് അടിപ്പിക്കാന്‍ തന്നെ തികയുന്നില്ല. ചെറിയതൊന്നും വൃത്തികെട്ടവന്മാൂര്ക്ക് എല്ക്കാ തെയായി.
മിണ്ടാതിരുന്നാല്‍ എല്ലാ അവന്മാ ര്ക്കും കൊള്ളാം.. നൂറു ദിന കര്മഎ പരിപാടിയുടെ ഭാഗമായി പാര തുടങ്ങി കുടക്കമ്പി വരെ ഞങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. നിലവിളിയുടെ വോളിയം അനുസരിച്ചായിരിക്കും ഇതില്‍ ഏത് വേണം എന്നു തീരുമാനിക്കുന്നത്. ഇനിയെല്ലാം നിങ്ങടെ ഇഷ്ടം പോലെ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

FEEDJIT Live Traffic Feed

എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
ഞാൻ, ജീവിതത്തിന്റെ ഈ നട്ടുച്ച നേരത്തു ദുബായിയിൽ ഒരു തണലുണ്ടാവുമെന്ന പ്രതീക്ഷയിൽ...നടന്നു തീർത്ത വഴികളും, കൊഴിഞ്ഞു പോയ ഇന്നലേകളും മടങ്ങി വരില്ലെന്ന വേദനയോടെ....