നമസ്ക്കാരം.. ഇന്നത്തെ പരദൂഷണങ്ങള്‍ ......
ഇന്ന് തോന്ന്യാസ സഭയില്‍ എല്‍.ഡി.എഫ് ഉം വാച്ച് ആന്ഡ് വാര്ഡുംക തമ്മില്‍ നടന്ന കയ്യാങ്കളിയില്‍ രണ്ടു ടീമുകളും രണ്ടു ഗോളുകള്‍ വീതം അടിച്ചെന്നു അവകാശപ്പെടുന്നു. മല്സചര ഫലം പ്രഖ്യാപിക്കുന്നത് തര്ക്കുത്തെ തുടര്‍ന്നു തിങ്കളാഴ്ചത്തേക്ക് മാറ്റി. ഇതിന്റെ വിശദാംശങ്ങള്‍ നല്കുയന്നതിനായി മല്സരം നടന്ന സ്റ്റേഡിയത്തിന് പുറത്തു നിന്നു ഷിബു നമ്മോടൊപ്പം ചേരുന്നു. ക്യാമറ ഷിബുവിലേക്ക്
ഹൈ സൂസി... ഇന്ന് സഭയുടെ ചരിത്രത്തില്‍ ഇത് വരെ നടന്നിട്ടില്ലാത്ത എന്നു പറയാന്‍ പറ്റില്ലെങ്കിലും വളരെ ആവേശകരമായ ഒരു മല്സസരം ആയിരുന്നു നടന്നത്. യഥാര്ത്ഥ ത്തില്‍ മല്സകരം നടക്കേണ്ടിയിരുന്നത് എല്‍ ഡി എഫ് ഉം യു ഡി എഫ് ഉം തമ്മില്‍ ആയിരുന്നു. എന്നാല്‍ തുടര്ച്ച യായുള്ള കളികള്‍ നിമിത്തം ക്ഷീണിതരായിരുന്ന യു ഡി എഫ് ഇതുവരെ കളത്തിന് പുറത്തു പോവുന്ന പന്തുകള്‍ മാത്രം എടുത്തുകൊടുക്കാന്‍ നിയുക്തരായ വാച്ച് ആന്ഡ് വാര്ഡ്ു എന്ന ടീമിനോട് കളിയ്ക്കാന്‍ ആവശ്യപ്പെടുകയാണ് ഉണ്ടായത്.
വെല്ലു വിളി ഏറ്റെടുത്ത് വാച്ച് ആന്ഡ് വാര്ഡ് അണി നിരക്കുകയും ചെയ്തു. മുന്നേറ്റ നിരയില്‍ ഉണ്ടായിരുന്ന വനിതാ വാച്ച് ആന്ഡ് വാര്ഡി്നെ കണ്ട എല്‍ ഡി എഫ് നിരയിലെ യുവാക്കള്‍ ആവേശ ഭരിതരാവുകയും ഗോള്‍ അടിക്കാനായി ഇരച്ചു കയറുകയുമായിരുന്നു. ഇത്രയും ആയപ്പോഴേക്കും സംപ്രേക്ഷണത്തില്‍ തടസം നേരിടുകയും കാണികള്ക്ക്ു ഒന്നും തിരിച്ചറിയാണ്‍ കഴിയാതെ വരികയും ചെയ്തു.
അല്പഷസമയത്തിനകം സ്റ്റേഡിയത്തിന് പുറത്തു യുവ സിംഹവും എല്‍ ഡി എഫ് നിരയിലെ വനിതാ റിസേര്വ്ഷ താരവും പത്രക്കാരോടു പറഞ്ഞതനുസരിച്ച് പെനാല്റ്റി് ബോക്സില്‍ വച്ച് ഗോളടിക്കാന്‍ കുതിക്കുകയായിരുന്ന തന്നെ ആരോ പിച്ചുകയും, മാന്തുകയും റിസര്വ്ി താരമായി ഗാലറിയില്‍ ഇരുന്ന വനിതാ താരത്തെ മൃഗീയമായി ഫൌള്‍ ചെയ്യുകയും ചെയ്തു. ഇത് കണ്ടിട്ടും കാണാത്ത മട്ടില്‍ റഫറീ കളി നിര്ത്തി വെക്കുകയാണ് ഉണ്ടായത്. യഥാര്ത്ഥ ത്തില്‍ തന്നെ പെനാല്റ്റിത ബോക്സില്‍ വെച്ചു പിച്ചിയതിന് ഒരു പെനാല്‍റ്റിയും ഗാലറിയില്‍ ഇരുന്ന വനിതാ താരത്തിനെ ഫൌള്‍ ചെയ്തതിന് രണ്ടു പെനാല്റ്റിസയും ലഭിക്കേണ്ടതാണ്. അതില്‍ നിന്നു ഒന്നു കുറച്ചാലും മിനിമം രണ്ടു ഗോളിനെങ്കിലും ഞങ്ങള്‍ ജയിച്ചതായി പ്രഖ്യാപിക്കുകയും ഞങ്ങളുടെ ഗാലറിയില്‍ ഇരുന്ന വനിതാ റിസേര്വ്മ താരത്തിനെ ഫൌള്‍ ചെയ്തത് ആരെന്നതിനെ കുറീച് ജുഡീഷ്യല്‍ അന്വേഷണം നടത്തുകയും വേണം. യുഡിഎഫ് എതിര്‍ വശത്തെ ഗാലറിയില്‍ ഇരുന്നാണ് കളി കണ്ടതെങ്കിലും സീറോ ആങ്കിളില്‍ നിന്നും ഗോള്‍ അടിക്കാന്‍ കഴിവുള്ള അലിക്കുട്ടിയും ഫ്രീ കിക്കുകള്‍ കൊണ്ട് മാത്രം ഗോള്‍ അടിക്കുന്ന ഞങ്ങളുടെ മുന്‍ താരം ഔസേപ്പും അവിടെ ഉണ്ടായിരുന്നതിനാല്‍ ഈ ഫൌളില്നു പിന്നില്‍ ആരാണെന്നറിയാണ്‍ ഇനി മുതലെങ്കിലും ഗാലറിയിലും ഒളികാമറ സ്ഥാപിക്കണമെന്നും ആവശ്യപ്പെടുന്നു. (ഇതിലേക്കായി എറണാകുളത്ത് ഞങ്ങള്‍ ഉപയോഗിച്ച ഒളികാമറ സംഭാവന ചെയ്യാനുംതങ്ങള്‍ ഒരുക്കമാണെന്നും അവര്‍ പ്രസ്താവിച്ചു.
ഷിബു അവിടെയുള്ള ബാക്കി നേതാക്കന്മാരുടെ പ്രതികരണങ്ങള്‍ എന്തൊക്കെയാണ് ????
സൂസി... യു ഡി എഫ് നിരയിലെ ഗര്ജികക്കുന്ന സുവിശഷകന് ഇപ്പോള്‍ വാര്ത്താ സമ്മേളനം നടത്തുന്നു അതിന്റെ ദൃശ്യങ്ങളിലേക്ക്..
ഇതെന്നാ മൈ ...... ര്യാദകേടാണ് ഇവന്മാ്ര്‍ കാണിക്കുന്നത്?? ചക്കക്കൂട്ടാന്‍ കണ്ടപോലെ അല്ലെ ലവനൊക്കെ ആക്രാന്തം.... ഇതിനൊക്കെ ഒരു മരുങ്ങോക്കെ വേണം അല്ലാതെ മൂന്നാറില്‍ അച്ചുമ്മാന്‍ കേറി നിരങ്ങിയ പോലെ??? കാര്യം ഞാനാ അങ്ങേരെ അവിടോട്ട് കെട്ടി എടുത്തത്. എന്നും പറഞ്ഞു നല്ല നല്ല വീടുകളും ഹോടലുകളും ഒക്കെ കണ്ടപ്പോ അങ്ങേര്ക്ക് എല്ലാ കൂടി തകര്ത്ത് വാരണം. വയസായാല്‍ കുടുംബത്തിരിക്കണം.. അല്ലാതെ ഒരു മാതിരി മറ്റെ പണി കാണിക്കാതിരുന്നെങ്കില്‍ ഞാന്‍ അങ്ങേരെ പൂഞ്ഞാറും കൊണ്ട് പോയി കാണിക്കാം എന്നു കരുതി ഇരുന്നതാ. ലവനും പിന്നെ മറ്റവനും കൂടി ആ പെങ്കൊച്ചിനിട്ടു ഫൌള്‍ ചെയ്യുന്നത് ഞാന്‍ ഈ കണ്ണു കൊണ്ട് കണ്ടതാ... ഞാന്‍ സത്യം മാത്രമേ പറയൂ... സംശയം വല്ലതും ഒണ്ടെങ്കില് പൂഞ്ഞാറ്റിലോട്ട് വാ.. എല്ലാം നമുക്ക് ശരിയാക്കാം.
പിച്ചു കിട്ടി എന്നു പറയുകയും പിന്നീട് വനിതാ വാച്ച് ആന്ഡ് വാര്ഡ് താരത്തെ ഫൌള്‍ ചെയ്തെന്ന് ആരോപണ വിധേയന്‍ ആവുകയും ചെയ്ത യുവ സിംഹംത്തിന്റെ പ്രതികരണം ഇപ്പോ ലഭ്യമാണ്‍.
ഞാന്‍... .. ങീ.... ന്ഹീ.... ആ പെണ്ണ് ങീ... ഗ്ലീ ...... ഹീ ങീ ങീ ...... അച്ഛന്‍ ങീ.. ന്ഹീ ...... വീട്..... ങീ..... അമ്മായീ ....... ങീ.......
ഷിബു എന്താണ് അവിടെ സംഭവിക്കുന്നത് ????/?
സൂസി.. അദ്ദേഹത്തിന് ആവേശം അടക്കാന്‍ കഴിയാത്തത് മൂലം വാക്കുകള്‍ പുറത്തേക്ക് വരുന്നില്ല. വികാര വിക്ഷോഭത്താല്‍ അദ്ദേഹം വിജ്രംഭിക്കുന്നതിന്റെ പൊട്ടലും ചീറ്റലും മാത്രമാണു നമുക്ക് കാണാന്‍ കഴിയുന്നത്.
ഈ വിഷയത്തില്‍ നമ്മുടെ മുഖ്യ സംഘാടകന്റെ നിലപാട് എന്താണ് ???
ആ കളി വീണ്ടും മുഴുവനായി സമ്പ്രേക്ഷണം ചെയ്യുകയും അങ്ങനെ ജനങ്ങള്‍ കണ്ടു വിലയിരുത്തുകയും ചെയ്യട്ടെ എന്നാണ് പറയുന്നതു. ആര് എവിടെയാണ് ഗോള്‍ അടിച്ചതെന്നും ഫൌള്‍ ചെയ്ത സാഹ ചര്യം എന്തായിരുന്നു എന്നു ജനങ്ങള്‍ തീരുമാനിക്കട്ടെ എന്നാണ് അദ്ദേഹത്തിന്റെ നിലപാട്. വളരെ സന്തോഷകരമായ ഒരു കാര്യം കൂടി അദ്ദേഹം വെളിപ്പെടുത്തുകയുണ്ടായി. ഇന്നലത്തെ കളിയുടെ പശ്ചാത്തലത്തില്‍ എല്ലാ കളിക്കാര്ക്കും അവരുടെ ബാറ്റ പത്തിരട്ടി ആക്കി വര്ദ്ധിതപ്പിക്കാന്‍ ആലോചിക്കുന്നുണ്ട്. ഈ തീരുമാനം എല്ലാ കളിക്കാരും എല്‍ ഡി എഫ്... യു ഡി എഫ് ഭേദമന്യേ അംഗീകരിക്കും എന്നാണ് തന്റെ പ്രതീക്ഷ എന്നും അദ്ദേഹം കൂട്ടി ചേര്ത്ത് .
ഇന്നത്തെ പരദൂഷണങ്ങള്‍ സമാപിക്കുന്നു. നാളെ പുതിയൊരു പെണ്ണ് കേസുമായി വീണ്ടും കാണാം.. അത് വരെ നമസ്കാരം.
2011, ഒക്‌ടോബർ 15, ശനിയാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
FEEDJIT Live Traffic Feed
VISITORS
എന്നെക്കുറിച്ച്
- nimishangal
- ഞാൻ, ജീവിതത്തിന്റെ ഈ നട്ടുച്ച നേരത്തു ദുബായിയിൽ ഒരു തണലുണ്ടാവുമെന്ന പ്രതീക്ഷയിൽ...നടന്നു തീർത്ത വഴികളും, കൊഴിഞ്ഞു പോയ ഇന്നലേകളും മടങ്ങി വരില്ലെന്ന വേദനയോടെ....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ