2011, ഒക്‌ടോബർ 3, തിങ്കളാഴ്‌ച

സിനിമാ വിലക്കുകള്‍

വിലക്കി വിലക്കി അവസാനം വിലക്കാന്‍ ആളെ കിട്ടാതെ വരുമ്പോ ഇവന്മാരൊക്കെ തനിയെ വിലക്കുമോ എന്നാണ് ഇനി അറിയാനുള്ളത്. ഈ പറഞ്ഞ കല്ലിങ്കലേ കൊച്ചിനെ വിലക്കിയാല്‍ ഈ പടം എങ്ങനെ കംപ്ലീറ്റ് ചെയ്യും? നടി ഒരുദിവസത്തേക്ക് മാറി നിന്നപ്പോ നിര്മാലതാവിന് 3 ലക്ഷം നഷ്ടം വന്നെന്ന് പരാതി. അപ്പോ നടിയെ വിലക്കി പടം പുറത്തിറങ്ങാതിരുന്നാല്‍ നിര്മ്മാ താവിന്റെ നഷ്ടം ഈ പറഞ്ഞ സംവിധാന പ്രതീഭ വീട്ടില്‍ നിന്നും കൊണ്ട് വന്നു കൊടുക്കുമോ????
ശരിക്കും പറഞ്ഞാല്‍ മലയാള സിനിമയില്‍ നിന്നും ആദ്യം വിലക്കേണ്ടത് ഇതുപോലെ ആശയ ദാരിദ്രം വന്നു സിനിമ ആസ്വാദകരുടെ നിലവാരം കൂടി നശിപ്പിച്ചു കൊണ്ടിരിക്കുന്ന സംവിധാന, സങ്ഘടന പ്രതിഭകളെ ആണ്. ഒരേ കഥ തന്നെ വിവിധ പേരുകളില്‍ ഇറക്കി കുടുംബ പ്രേക്ഷരെ കുടുംബത്തു തന്നെ ഇരിക്കാന്‍ പ്രേരിപ്പിക്കുന്ന സത്യന്‍ സാര് തന്നെ ആദ്യം വിലക്കപ്പെടേണ്ടത്. രസതന്ത്രം തുടങ്ങി ഇങ്ങോട്ടുള്ള അദ്ദേഹത്തിന്റെ സിനിമകളുടെ കഥ,, കഥാ പാത്രങ്ങളുടെ പേര് തമ്മില്‍ മാറി പോവാതെ പറയാന്‍ കഴിയുമെങ്കില്‍ ഒരു സ്വര്ണ മോതിരം തരാനും ഞാന്‍ തയ്യാറാണ്. സത്യന്‍ സാറിനും മല്സിരിക്കാം. കുടുംബ ചിത്രം എന്നാല്‍ സ്നേഹമയനായ തന്റേഞതല്ലാത്ത കാരണത്താല്‍ വിവാഹം കഴിക്കാന്‍ മറന്നു പോയ നായകനും പിന്നെ അദ്ദേഹത്തിന്റെ അടുത്തു ബെല്ലും ബ്രേക്കും ഇല്ലാതെ വന്നു കയറുന്ന അനാഥരും ആണെന്ന സത്യം പ്രേക്ഷകര്ക്ക് മനസ്സിലാവുന്നത് വരെ അദ്ദേഹം ഈ അഭ്യാസം തുടരും. അല്ലെങ്കില്‍ വേറെ ആണ്പിപള്ളേര് തിരക്കഥ എഴുതണം. സത്യന്‍ സാര് സമയം കിട്ടുമ്പോ പഴയ സ്വന്തം പടങ്ങളുടെ സി‌ഡി എടുത്തു കണ്ടാല്‍ അദ്ദേഹത്തിനെ അസുഖം ഭേദം ആവുമെന്നാണ് എന്റെ ഉറച്ച വിശ്വാസം.
സത്യന്‍ സാറിനെ വിലക്കാന്‍ സങ്ഘടനയില്‍ ഏറ്റവും യോഗ്യന്‍ ആയിട്ടുള്ള വ്യക്തി ശ്രീമാന്‍ ഉണ്ണികൃഷണന്‍ അവര്ക്ള്‍ ആണ്. അദ്ദേഹത്തിന് വേണ്ടി ഞാന്‍ വേറെ ഒരു മല്സപരം ആണ് ആലോചിക്കുന്നത്. സ്വന്തം സിനിമകള്‍ എല്ലാം (ഭാഗ്യത്തിന് അധികം ഒന്നും ഇല്ല) ഒരു പ്രാവശ്യം ഉറങ്ങാതെ (ഒച്ചപ്പാട് കാരണം അത് പറ്റില്ലെന്നറിയാം ) തീരുന്നത് വരെ സ്വയം ശപിക്കാതെ കണ്ടിരുന്നാല്‍ ഞാനും ഒരു പടം പിടിക്കാം. കഥ റെഡി ആണല്ലോ.
പിന്നെ സിബി മലയില്‍ രണ്ടാം വരവ് കണ്ടു കണ്ണു മഞ്ഞളിച്ച് ഇരിക്കുകയാണ് ഞങ്ങള്‍ പാവം പ്രേക്ഷകര്‍. ലോഹിതദാസിനെ എന്നു കൈവിട്ടോ അന്ന് സിബിയുടെ സംവിധാനവും ട്രാക്ക് തെറ്റി. ലോഹിയുടെ ശാപം ആണോ?.. അതോ ശെരിക്കും അങ്ങേര്ക്ക് ഇത്രയും കഴിവാണോ ഉള്ളത്??? എല്ലാവര്ഷാവും ശബരിമലക്കു പോവുന്ന പോലെ വര്ഷതത്തില്‍ ഒരു പടം ഇറക്കാന്‍ ഇവര്ക്കൊ ക്കെ വല്ല നേര്ച്ചപയും ഉണ്ടോ?? കയ്യിലെ സ്റ്റോക്ക് തീര്ന്നെ ങ്കില്‍ വീട്ടില്‍ ഇരിക്കണം സാറേ.. നിങ്ങള് പോയാല്‍ നല്ല ചൊടിയും ചുണയുമുള്ള പുതിയ പിള്ളേര്‍ വരും. സത്യനും സിബിയും ഉണ്ണികൃഷനും ഒന്നും എന്തായാലും സുരേഷ് കുമാറിനെ പേടിക്കേണ്ടാ അങ്ങേര് ഈ വക പടങ്ങള്‍ ഒന്നും ഞങ്ങല്ക്ക് ഉദ്ധാരണം ഉണ്ടാവാന്‍ റീമേക്ക് ചെയ്യില്ല.
റീമ കൊച്ചിനു പ്രൈവറ്റ് പ്രാക്ടീസിന് പോവണമെങ്കില്‍ ഒന്നു പറഞ്ഞിട്ടു പോവാമായിരുന്നു. ഒന്നുമല്ലെങ്കിലും ഒരു നിര്മാനതാവ് സിബി ചേട്ടനും മലയാള സിനിമയ്ക്കും ഒരു പുതു ജീവന്‍ നല്കാന്‍ ആഞ്ഞു ശ്രമിക്കുമ്പോ ശ്രമിക്കുമ്പോ കുറച്ചൊക്കെ സഹകരണം ആവാം. വിലക്കപ്പെട്ട കനി ഭക്ഷിക്കാന്‍ ആര്കാ്ണെങ്കിലും കുറച്ചു ഉല്സാകഹം കൂടും. ഞങ്ങളും ഉല്സാിഹത്തോടെ കാത്തിരിക്കുന്നു അടുത്ത വിലക്കിനായി .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

FEEDJIT Live Traffic Feed

എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
ഞാൻ, ജീവിതത്തിന്റെ ഈ നട്ടുച്ച നേരത്തു ദുബായിയിൽ ഒരു തണലുണ്ടാവുമെന്ന പ്രതീക്ഷയിൽ...നടന്നു തീർത്ത വഴികളും, കൊഴിഞ്ഞു പോയ ഇന്നലേകളും മടങ്ങി വരില്ലെന്ന വേദനയോടെ....