2011, ഒക്‌ടോബർ 10, തിങ്കളാഴ്‌ച

കോഴിക്കോട് വെടിവെപ്പ്

ഇവിടെ ഇപ്പോ എന്താ പ്രശ്നം??????
പിള്ളമാരും പിള്ളേരും കൂടി പിള്ള കളി ആണോ????
വെടി വെക്കാന്‍ അറിയാത്ത പിള്ളയുടെ കയ്യില്‍ ആരാണ് തോക്ക് കൊടുത്തത്???
ഇത്രയും കന്നാലികളെ ആട്ടിത്തെളിച്ച് ബ്രെയിന്‍ വാഷ് ചെയ്തു അവിടെ കൊണ്ട് വന്നു നിരത്തി നിര്ത്തി കല്ലെറിയിച്ചിട്ടും ഒരെണ്ണത്തിനെ പോലും രക്ത സാക്ഷി ആക്കാനോ വികലാംഗന്‍ ആക്കാന്‍ പോലുമോ പറ്റാതെ നാലു വെടി വെച്ചെന്നു ഒരു ഉളുപ്പും ഇല്ലാതെ പറയുന്ന ഇവന് തോക്ക് നല്കിയത് ആരാണെന്ന് അറിയാന്‍ എത്രയും പെട്ടെന്നു ജുഡീഷ്യല്‍ അല്ലെങ്കില്‍ വേണ്ടാ സി.ബി.ഐ അന്വേഷണം (അതാണല്ലോ ഇപ്പോഴത്തെ ഫാഷന്‍) നടത്തണം. ഒരു രക്ത സാക്ഷിയെ ഉണ്ടാക്കാന്‍ ഞങ്ങള് പെടുന്ന പാട് ഈ പിള്ളക്കു മനസ്സിലാവുമോ????

എന്തു മാത്രം സമരം ഈ മൂന്നു മാസം കൊണ്ട് നടത്തി ???? സ്വാശ്രയം, പെട്രോള്‍, നിര്മില്‍ മാധവ്. എത്ര വണ്ടി തല്ലി പൊളിച്ചു ??? എത്ര പൊലീസുകാരെ കല്ലെറിഞ്ഞു???? എത്ര ഒഫീസുകള്‍ നശിപ്പിച്ചു???? ഇതിനൊക്കെ ചില്ലറ അദ്ധ്വാനം മതീ എന്നാണോ നിങ്ങടെ വിചാരം??? കൂത്ത് പറമ്പിലെ രക്ത സാക്ഷികളെ ഒക്കെ എല്ലാരും മറന്നു തുടങ്ങി. ഇനി പുതിയൊരുത്തനെ എത്രയും പെട്ടെന്നു മാലയും ഇടുവിച്ചു പോസ്റ്ററാക്കി നാട് മുഴുവന്‍ ഒട്ടിച്ചില്ലെങ്കീല്‍ ഞങ്ങടെ നക്ഷത്രവും ചെലപ്പോ വെളുത്തു പോവും.

1300 റില്‍ താഴെ റാങ്ക് മേടിച്ച പിള്ളേര് പഠിക്കുന്ന കോളേജില്‍ ഇവനെ പോലൊരുഏഴാംകൂലി പഠിക്കാന്‍ ചേര്ന്നാ ല്‍ അവിടെ പഠിക്കുന്ന ബാക്കി പിള്ളേരും കൂടി നാശമായി പോയാലോ എന്നു പേടിച്ചാണ് കഴിഞ്ഞ മൂന്നു മാസം ഞങ്ങള് കോളേജ് തുറക്കാന്‍ സമ്മതിക്കാതിരുന്നത്. വിദ്യാര്ഥിര സമൂഹത്തോടുള്ള ഞങ്ങടെ ഉത്തരവാദിത്വം ചോദ്യം ചെയ്യുന്നത് എന്തായാലും ഞങ്ങളു സഹീക്കൂല്ല. കോടതി വിധി വരുന്നത് വരെ കാത്തിരിക്കാന്‍ ഞങ്ങള് തയ്യാറല്ല. അവിടെ ഇരിക്കുന്നത് മുഴുവന്‍ ശുംഭന്‍ (പ്രകാശിക്കുന്നവന്‍) ആണെന്ന് ഞങ്ങളുടെ സഖാവ് പഠിപ്പിച്ചിട്ടുണ്ട്.

പോലീസ് ആക്രമത്തില്‍ പ്രതിഷേധിച്ച് ഇന്നും ഞങ്ങള് അക്രമാസക്തരാവും. എല്ലാത്തിനോടും മാക്സിമം അക്രമാസക്തരായി നെഞ്ചും വിരിച്ച് നില്ക്കാന്‍ ആഹ്വാനം ചെയ്ച്ചിട്ടുണ്ട്. ഇന്നെങ്കിലും ഒരെണ്ണത്തിനെ പോസ്റ്ററാക്കി തരണമെന്ന് എല്ലാ പിള്ളമാരോടും അഭ്യര്ഥിആക്കുന്നു. (പിള്ള മനസ്സില്‍ കളളമില്ല)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

FEEDJIT Live Traffic Feed

എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
ഞാൻ, ജീവിതത്തിന്റെ ഈ നട്ടുച്ച നേരത്തു ദുബായിയിൽ ഒരു തണലുണ്ടാവുമെന്ന പ്രതീക്ഷയിൽ...നടന്നു തീർത്ത വഴികളും, കൊഴിഞ്ഞു പോയ ഇന്നലേകളും മടങ്ങി വരില്ലെന്ന വേദനയോടെ....