2010, ജനുവരി 20, ബുധനാഴ്‌ച

ഇതിലും ഭേദം ഓം പ്രകാശിനെ തൂക്കികൊല്ലുന്നതായിരുന്നു...

പോൾ ജോർജ്‌ വധക്കേസിൽ പ്രതികളായ ഓം പ്രകാശ്‌, രാജേഷ്‌, കാരി സതീശൻ, മനു എന്നിവരെ എയിഡ്സ്‌ പരിശോധനക്കു വിധേയമാക്കണമെന്നു കേരള പോലിസ്‌ കോടതിയിൽ ആവശ്യപ്പെട്ടു. (വാർത്ത).

സീതാ ദേവിയെപ്പോലെ ഭൂമിയോളം ക്ഷമിച്ച കേരളാ പോലീസ്‌ അവസാനം ആ കടും കൈ ചെയ്തു. ഇതാണു നല്ല കളിക്കാരന്റെ ലക്ഷണം. തുരുപ്പു ഗുലാൻ അവസാനം മാത്രമെ ഇറക്കു. അല്ലെങ്കിൽ പിന്നെ ഇത്രയും നല്ല ചീട്ടു കയ്യിലിരുന്നിട്ടും ഈ കണ്ട മാധ്യമങ്ങളൊക്കെ എഴുതി നാറ്റിച്ചിട്ടും, കമാന്നൊരക്ഷരം മിണ്ടാതിരുന്ന പോലിസ്‌, പോളിന്റെ അപ്പന്റെ ഹർജിയിൽ വിധി പറയുന്നതിന്റെ തലേന്നു എടുത്തു വീശുമോ?..

കണ്ടാലൊരു ചുള്ളൻ, ഗുണ്ട, പിന്നെ എടുത്തു വീശാൻ ഇഷ്ടം പോലെ കാശും, എന്തിനും പോന്ന കംബനിയും സിനിമാ സീരിയൽ, ഇറാൻ, ഉഗാണ്ടൻ സുന്ദരിമാരും കൂട്ടു. സാക്ഷാൽ ഉടയ തംബുരാനു പോലും ലെശം കുശുംബു തോന്നിപ്പിക്കുന്ന ജീവിതം. എല്ലാം കുട്ടിചോറാക്കിയില്ലേ ഒറ്റ ദിവസം കൊണ്ട്‌?.. അതാണു പറഞ്ഞത്‌ ഇതിലും ഭേദം തൂക്കികൊല്ലുന്നതായിരുന്നു എന്നു. എല്ലാ സ്റ്റോറിയും വിശദമായി പത്രക്കാർക്കും നാട്ടുകാർക്കും ആഘോഷിക്കാൻ ആദ്യം തന്നെ നൽകിയതും ഈ ആന്റി ക്ലൈമാക്സിനു വേണ്ടിയല്ലായിരുന്നോ എന്നൊരു സംശയം.

പോളും, പ്രകാശനും ഭയങ്കര സുഹ്രുത്തുക്കളായിരുന്നു, അവന്മാരു രണ്ടും കൂടെ ഇറാനിൽ നിന്നും ഇറക്കുമതി ചെയ്ത രണ്ടു ചരക്കുകൾക്കൊപ്പം രണ്ടാഴ്ച ആലപ്പുഴയിലും, കുമളിയിലും മണ്ണപ്പം ചുട്ടു കളിച്ചു. പിന്നെ അവന്മാരു തമ്മിൽ കോഴിക്കോട്ടുകാരുടെ എന്തൊ ഒരു കളി.. (ഹൽ'വയുണ്ടാക്കലല്ല) ആയിരുന്നെന്നും ഒക്കെ ആദ്യമെ വിളംബിയപ്പോൾ ഇങ്ങനൊരു ചതി പോളിന്റെ അപ്പൻ പോലും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. ഇതിനെക്കുറിച്ചു എന്തെങ്കിലും ഒരു ക്ലൂ ആ ഡിറ്റക്ടീവും കൊടുത്തു കാണാൻ വഴിയില്ല. ഉണ്ടായിരുന്നെങ്കിൽ മകനു പുറമെ മാനവും കപ്പലു കേറാൻ അതിയാൻ വഴിയുണ്ടാക്കുമായിരുന്നില്ല.

പാവം കാരി.. ആ ചെക്കന്റെ കാര്യമാണു കഷ്ടം. 'എസ്‌' കത്തികൊണ്ടു ഒരു നല്ല കാര്യം ചെയ്തതിനു നമ്മുടെ പോലിസ്‌ സാക്ഷാൽ എയിഡ്സ്‌ കത്തി കൊണ്ടല്ലേ പാവത്തിനെ കുത്തി മലത്തിയതു. നമ്മുടെ സീരിയലും സിനിമയും പിന്നെ പടിക്കാൻ വരുന്ന പാവപ്പെട്ട മറുരാജ്യക്കാരായ പെൺപിള്ളേരും മുഴുവൻ നശിച്ചു പോവുന്നതിനു മുൻപ്‌ ഇങ്ങനൊരു നല്ല കാര്യം ചെയ്തതിനു പോലിസ്‌ കൊടുത്ത പതക്കം കൊള്ളാം.

കെട്ടു പ്രായം കഴിഞ്ഞിട്ടും കോട്ടയത്തെയോ പത്തനംതിട്ടയിലേയോ ഒരു പെങ്കൊച്ചിനു ഇതു ദാനം ചെയ്യാതെ സീരിയൽ സിനിമ അന്താരാഷ്ട്ര പരിപാടികളുമായി കാലം ചെയ്ത പോളിനു ഒരു ചക്കരയുമ്മ. കേരള പോലിസ്‌ വെറും പുല്ലാണെന്നു പറയുന്ന എല്ലാ പുല്ലന്മാരുടെയും മർമത്തിൽ എയിഡ്സാണി കയറ്റിയ കേരളാ പോലിസിനു ഉമ്മുമ്മ.. (അല്ലല്ല.. ലാൽസലാം)..

വാൽക്ഷണം. ഇന്നലെ എലീസാ ടെസ്റ്റിനു പോയ നടിമാരുടെ വിവരം കൂടി പൊലീസ്‌ കണ്ടുപിടിച്ചു പുബ്ലിഷ്‌ ചെയ്യണം.. ആർക്കെങ്കിലുമൊക്കെ ഉപകാരപ്പെടട്ടെ...

FEEDJIT Live Traffic Feed

എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
ഞാൻ, ജീവിതത്തിന്റെ ഈ നട്ടുച്ച നേരത്തു ദുബായിയിൽ ഒരു തണലുണ്ടാവുമെന്ന പ്രതീക്ഷയിൽ...നടന്നു തീർത്ത വഴികളും, കൊഴിഞ്ഞു പോയ ഇന്നലേകളും മടങ്ങി വരില്ലെന്ന വേദനയോടെ....