2011, ഒക്‌ടോബർ 15, ശനിയാഴ്‌ച

അസംബ്ലി കളി

നമസ്ക്കാരം.. ഇന്നത്തെ പരദൂഷണങ്ങള്‍ ......
ഇന്ന് തോന്ന്യാസ സഭയില്‍ എല്‍.ഡി.എഫ് ഉം വാച്ച് ആന്ഡ് വാര്ഡുംക തമ്മില്‍ നടന്ന കയ്യാങ്കളിയില്‍ രണ്ടു ടീമുകളും രണ്ടു ഗോളുകള്‍ വീതം അടിച്ചെന്നു അവകാശപ്പെടുന്നു. മല്സചര ഫലം പ്രഖ്യാപിക്കുന്നത് തര്ക്കുത്തെ തുടര്‍ന്നു തിങ്കളാഴ്ചത്തേക്ക് മാറ്റി. ഇതിന്റെ വിശദാംശങ്ങള്‍ നല്കുയന്നതിനായി മല്സ‍രം നടന്ന സ്റ്റേഡിയത്തിന് പുറത്തു നിന്നു ഷിബു നമ്മോടൊപ്പം ചേരുന്നു. ക്യാമറ ഷിബുവിലേക്ക്

ഹൈ സൂസി... ഇന്ന് സഭയുടെ ചരിത്രത്തില്‍ ഇത് വരെ നടന്നിട്ടില്ലാത്ത എന്നു പറയാന്‍ പറ്റില്ലെങ്കിലും വളരെ ആവേശകരമായ ഒരു മല്സസരം ആയിരുന്നു നടന്നത്. യഥാര്ത്ഥ ത്തില്‍ മല്സകരം നടക്കേണ്ടിയിരുന്നത് എല്‍ ഡി എഫ് ഉം യു ഡി എഫ് ഉം തമ്മില്‍ ആയിരുന്നു. എന്നാല്‍ തുടര്ച്ച യായുള്ള കളികള്‍ നിമിത്തം ക്ഷീണിതരായിരുന്ന യു ഡി എഫ് ഇതുവരെ കളത്തിന് പുറത്തു പോവുന്ന പന്തുകള്‍ മാത്രം എടുത്തുകൊടുക്കാന്‍ നിയുക്തരായ വാച്ച് ആന്ഡ് വാര്ഡ്ു എന്ന ടീമിനോട് കളിയ്ക്കാന്‍ ആവശ്യപ്പെടുകയാണ് ഉണ്ടായത്.

വെല്ലു വിളി ഏറ്റെടുത്ത് വാച്ച് ആന്ഡ് വാര്ഡ് അണി നിരക്കുകയും ചെയ്തു. മുന്നേറ്റ നിരയില്‍ ഉണ്ടായിരുന്ന വനിതാ വാച്ച് ആന്ഡ് വാര്ഡി്നെ കണ്ട എല്‍ ഡി എഫ് നിരയിലെ യുവാക്കള്‍ ആവേശ ഭരിതരാവുകയും ഗോള്‍ അടിക്കാനായി ഇരച്ചു കയറുകയുമായിരുന്നു. ഇത്രയും ആയപ്പോഴേക്കും സംപ്രേക്ഷണത്തില്‍ തടസം നേരിടുകയും കാണികള്ക്ക്ു ഒന്നും തിരിച്ചറിയാണ്‍ കഴിയാതെ വരികയും ചെയ്തു.

അല്പഷസമയത്തിനകം സ്റ്റേഡിയത്തിന് പുറത്തു യുവ സിംഹവും എല്‍ ഡി എഫ് നിരയിലെ വനിതാ റിസേര്വ്ഷ താരവും പത്രക്കാരോടു പറഞ്ഞതനുസരിച്ച് പെനാല്റ്റി് ബോക്സില്‍ വച്ച് ഗോളടിക്കാന്‍ കുതിക്കുകയായിരുന്ന തന്നെ ആരോ പിച്ചുകയും, മാന്തുകയും റിസര്വ്ി താരമായി ഗാലറിയില്‍ ഇരുന്ന വനിതാ താരത്തെ മൃഗീയമായി ഫൌള്‍ ചെയ്യുകയും ചെയ്തു. ഇത് കണ്ടിട്ടും കാണാത്ത മട്ടില്‍ റഫറീ കളി നിര്ത്തി വെക്കുകയാണ് ഉണ്ടായത്. യഥാര്ത്ഥ ത്തില്‍ തന്നെ പെനാല്റ്റിത ബോക്സില്‍ വെച്ചു പിച്ചിയതിന് ഒരു പെനാല്‍റ്റിയും ഗാലറിയില്‍ ഇരുന്ന വനിതാ താരത്തിനെ ഫൌള്‍ ചെയ്തതിന് രണ്ടു പെനാല്റ്റിസയും ലഭിക്കേണ്ടതാണ്. അതില്‍ നിന്നു ഒന്നു കുറച്ചാലും മിനിമം രണ്ടു ഗോളിനെങ്കിലും ഞങ്ങള്‍ ജയിച്ചതായി പ്രഖ്യാപിക്കുകയും ഞങ്ങളുടെ ഗാലറിയില്‍ ഇരുന്ന വനിതാ റിസേര്വ്മ താരത്തിനെ ഫൌള്‍ ചെയ്തത് ആരെന്നതിനെ കുറീച് ജുഡീഷ്യല്‍ അന്വേഷണം നടത്തുകയും വേണം. യു‌ഡി‌എഫ് എതിര്‍ വശത്തെ ഗാലറിയില്‍ ഇരുന്നാണ് കളി കണ്ടതെങ്കിലും സീറോ ആങ്കിളില്‍ നിന്നും ഗോള്‍ അടിക്കാന്‍ കഴിവുള്ള അലിക്കുട്ടിയും ഫ്രീ കിക്കുകള്‍ കൊണ്ട് മാത്രം ഗോള്‍ അടിക്കുന്ന ഞങ്ങളുടെ മുന്‍ താരം ഔസേപ്പും അവിടെ ഉണ്ടായിരുന്നതിനാല്‍ ഈ ഫൌളില്നു പിന്നില്‍ ആരാണെന്നറിയാണ്‍ ഇനി മുതലെങ്കിലും ഗാലറിയിലും ഒളികാമറ സ്ഥാപിക്കണമെന്നും ആവശ്യപ്പെടുന്നു. (ഇതിലേക്കായി എറണാകുളത്ത് ഞങ്ങള്‍ ഉപയോഗിച്ച ഒളികാമറ സംഭാവന ചെയ്യാനുംതങ്ങള്‍ ഒരുക്കമാണെന്നും അവര്‍ പ്രസ്താവിച്ചു.
ഷിബു അവിടെയുള്ള ബാക്കി നേതാക്കന്മാരുടെ പ്രതികരണങ്ങള്‍ എന്തൊക്കെയാണ് ????
സൂസി... യു ഡി എഫ് നിരയിലെ ഗര്ജികക്കുന്ന സുവിശഷകന് ഇപ്പോള്‍ വാര്ത്താ സമ്മേളനം നടത്തുന്നു അതിന്റെ ദൃശ്യങ്ങളിലേക്ക്..
ഇതെന്നാ മൈ ...... ര്യാദകേടാണ് ഇവന്മാ്ര്‍ കാണിക്കുന്നത്?? ചക്കക്കൂട്ടാന്‍ കണ്ടപോലെ അല്ലെ ലവനൊക്കെ ആക്രാന്തം.... ഇതിനൊക്കെ ഒരു മരുങ്ങോക്കെ വേണം അല്ലാതെ മൂന്നാറില്‍ അച്ചുമ്മാന്‍ കേറി നിരങ്ങിയ പോലെ??? കാര്യം ഞാനാ അങ്ങേരെ അവിടോട്ട് കെട്ടി എടുത്തത്. എന്നും പറഞ്ഞു നല്ല നല്ല വീടുകളും ഹോടലുകളും ഒക്കെ കണ്ടപ്പോ അങ്ങേര്ക്ക് എല്ലാ കൂടി തകര്ത്ത് വാരണം. വയസായാല്‍ കുടുംബത്തിരിക്കണം.. അല്ലാതെ ഒരു മാതിരി മറ്റെ പണി കാണിക്കാതിരുന്നെങ്കില്‍ ഞാന്‍ അങ്ങേരെ പൂഞ്ഞാറും കൊണ്ട് പോയി കാണിക്കാം എന്നു കരുതി ഇരുന്നതാ. ലവനും പിന്നെ മറ്റവനും കൂടി ആ പെങ്കൊച്ചിനിട്ടു ഫൌള്‍ ചെയ്യുന്നത് ഞാന്‍ ഈ കണ്ണു കൊണ്ട് കണ്ടതാ... ഞാന്‍ സത്യം മാത്രമേ പറയൂ... സംശയം വല്ലതും ഒണ്ടെങ്കില് പൂഞ്ഞാറ്റിലോട്ട് വാ.. എല്ലാം നമുക്ക് ശരിയാക്കാം.
പിച്ചു കിട്ടി എന്നു പറയുകയും പിന്നീട് വനിതാ വാച്ച് ആന്ഡ് വാര്ഡ് താരത്തെ ഫൌള്‍ ചെയ്തെന്ന് ആരോപണ വിധേയന്‍ ആവുകയും ചെയ്ത യുവ സിംഹംത്തിന്റെ പ്രതികരണം ഇപ്പോ ലഭ്യമാണ്‍.
ഞാന്‍... .. ങീ.... ന്ഹീ.... ആ പെണ്ണ് ങീ... ഗ്ലീ ...... ഹീ ങീ ങീ ...... അച്ഛന്‍ ങീ.. ന്ഹീ ...... വീട്..... ങീ..... അമ്മായീ ....... ങീ.......
ഷിബു എന്താണ് അവിടെ സംഭവിക്കുന്നത് ????/?
സൂസി.. അദ്ദേഹത്തിന് ആവേശം അടക്കാന്‍ കഴിയാത്തത് മൂലം വാക്കുകള്‍ പുറത്തേക്ക് വരുന്നില്ല. വികാര വിക്ഷോഭത്താല്‍ അദ്ദേഹം വിജ്രംഭിക്കുന്നതിന്റെ പൊട്ടലും ചീറ്റലും മാത്രമാണു നമുക്ക് കാണാന്‍ കഴിയുന്നത്.
ഈ വിഷയത്തില്‍ നമ്മുടെ മുഖ്യ സംഘാടകന്റെ നിലപാട് എന്താണ് ???
ആ കളി വീണ്ടും മുഴുവനായി സമ്പ്രേക്ഷണം ചെയ്യുകയും അങ്ങനെ ജനങ്ങള്‍ കണ്ടു വിലയിരുത്തുകയും ചെയ്യട്ടെ എന്നാണ് പറയുന്നതു. ആര് എവിടെയാണ് ഗോള്‍ അടിച്ചതെന്നും ഫൌള്‍ ചെയ്ത സാഹ ചര്യം എന്തായിരുന്നു എന്നു ജനങ്ങള്‍ തീരുമാനിക്കട്ടെ എന്നാണ് അദ്ദേഹത്തിന്റെ നിലപാട്. വളരെ സന്തോഷകരമായ ഒരു കാര്യം കൂടി അദ്ദേഹം വെളിപ്പെടുത്തുകയുണ്ടായി. ഇന്നലത്തെ കളിയുടെ പശ്ചാത്തലത്തില്‍ എല്ലാ കളിക്കാര്ക്കും അവരുടെ ബാറ്റ പത്തിരട്ടി ആക്കി വര്ദ്ധിതപ്പിക്കാന്‍ ആലോചിക്കുന്നുണ്ട്. ഈ തീരുമാനം എല്ലാ കളിക്കാരും എല്‍ ഡി എഫ്... യു ഡി എഫ് ഭേദമന്യേ അംഗീകരിക്കും എന്നാണ് തന്റെ പ്രതീക്ഷ എന്നും അദ്ദേഹം കൂട്ടി ചേര്ത്ത് .
ഇന്നത്തെ പരദൂഷണങ്ങള്‍ സമാപിക്കുന്നു. നാളെ പുതിയൊരു പെണ്ണ് കേസുമായി വീണ്ടും കാണാം.. അത് വരെ നമസ്കാരം.

2011, ഒക്‌ടോബർ 10, തിങ്കളാഴ്‌ച

കോഴിക്കോട് വെടിവെപ്പ്

ഇവിടെ ഇപ്പോ എന്താ പ്രശ്നം??????
പിള്ളമാരും പിള്ളേരും കൂടി പിള്ള കളി ആണോ????
വെടി വെക്കാന്‍ അറിയാത്ത പിള്ളയുടെ കയ്യില്‍ ആരാണ് തോക്ക് കൊടുത്തത്???
ഇത്രയും കന്നാലികളെ ആട്ടിത്തെളിച്ച് ബ്രെയിന്‍ വാഷ് ചെയ്തു അവിടെ കൊണ്ട് വന്നു നിരത്തി നിര്ത്തി കല്ലെറിയിച്ചിട്ടും ഒരെണ്ണത്തിനെ പോലും രക്ത സാക്ഷി ആക്കാനോ വികലാംഗന്‍ ആക്കാന്‍ പോലുമോ പറ്റാതെ നാലു വെടി വെച്ചെന്നു ഒരു ഉളുപ്പും ഇല്ലാതെ പറയുന്ന ഇവന് തോക്ക് നല്കിയത് ആരാണെന്ന് അറിയാന്‍ എത്രയും പെട്ടെന്നു ജുഡീഷ്യല്‍ അല്ലെങ്കില്‍ വേണ്ടാ സി.ബി.ഐ അന്വേഷണം (അതാണല്ലോ ഇപ്പോഴത്തെ ഫാഷന്‍) നടത്തണം. ഒരു രക്ത സാക്ഷിയെ ഉണ്ടാക്കാന്‍ ഞങ്ങള് പെടുന്ന പാട് ഈ പിള്ളക്കു മനസ്സിലാവുമോ????

എന്തു മാത്രം സമരം ഈ മൂന്നു മാസം കൊണ്ട് നടത്തി ???? സ്വാശ്രയം, പെട്രോള്‍, നിര്മില്‍ മാധവ്. എത്ര വണ്ടി തല്ലി പൊളിച്ചു ??? എത്ര പൊലീസുകാരെ കല്ലെറിഞ്ഞു???? എത്ര ഒഫീസുകള്‍ നശിപ്പിച്ചു???? ഇതിനൊക്കെ ചില്ലറ അദ്ധ്വാനം മതീ എന്നാണോ നിങ്ങടെ വിചാരം??? കൂത്ത് പറമ്പിലെ രക്ത സാക്ഷികളെ ഒക്കെ എല്ലാരും മറന്നു തുടങ്ങി. ഇനി പുതിയൊരുത്തനെ എത്രയും പെട്ടെന്നു മാലയും ഇടുവിച്ചു പോസ്റ്ററാക്കി നാട് മുഴുവന്‍ ഒട്ടിച്ചില്ലെങ്കീല്‍ ഞങ്ങടെ നക്ഷത്രവും ചെലപ്പോ വെളുത്തു പോവും.

1300 റില്‍ താഴെ റാങ്ക് മേടിച്ച പിള്ളേര് പഠിക്കുന്ന കോളേജില്‍ ഇവനെ പോലൊരുഏഴാംകൂലി പഠിക്കാന്‍ ചേര്ന്നാ ല്‍ അവിടെ പഠിക്കുന്ന ബാക്കി പിള്ളേരും കൂടി നാശമായി പോയാലോ എന്നു പേടിച്ചാണ് കഴിഞ്ഞ മൂന്നു മാസം ഞങ്ങള് കോളേജ് തുറക്കാന്‍ സമ്മതിക്കാതിരുന്നത്. വിദ്യാര്ഥിര സമൂഹത്തോടുള്ള ഞങ്ങടെ ഉത്തരവാദിത്വം ചോദ്യം ചെയ്യുന്നത് എന്തായാലും ഞങ്ങളു സഹീക്കൂല്ല. കോടതി വിധി വരുന്നത് വരെ കാത്തിരിക്കാന്‍ ഞങ്ങള് തയ്യാറല്ല. അവിടെ ഇരിക്കുന്നത് മുഴുവന്‍ ശുംഭന്‍ (പ്രകാശിക്കുന്നവന്‍) ആണെന്ന് ഞങ്ങളുടെ സഖാവ് പഠിപ്പിച്ചിട്ടുണ്ട്.

പോലീസ് ആക്രമത്തില്‍ പ്രതിഷേധിച്ച് ഇന്നും ഞങ്ങള് അക്രമാസക്തരാവും. എല്ലാത്തിനോടും മാക്സിമം അക്രമാസക്തരായി നെഞ്ചും വിരിച്ച് നില്ക്കാന്‍ ആഹ്വാനം ചെയ്ച്ചിട്ടുണ്ട്. ഇന്നെങ്കിലും ഒരെണ്ണത്തിനെ പോസ്റ്ററാക്കി തരണമെന്ന് എല്ലാ പിള്ളമാരോടും അഭ്യര്ഥിആക്കുന്നു. (പിള്ള മനസ്സില്‍ കളളമില്ല)

2011, ഒക്‌ടോബർ 4, ചൊവ്വാഴ്ച

ഒരു കറവക്കാരന്റെ ആത്മഗദം

ജോസൂട്ടിയെ........ എടാ ജോസൂട്ടി...........................
എന്താപ്പാ ??????......
എടാ നേരം വെളുത്തെടാ... പോത്തിനെ പോലെ കിടന്നുറങ്ങാതെ പോയി പശൂനെ കറക്കേടാ ശവീ..... എല്ലാരും ദേ ഇപ്പോ വരും.....
അപ്പന്‍ ഇതെന്തൂട്ടാ അപ്പാ ഈ പറയണത് ?? നമ്മടെ പശുന്റെട കറവയും വറ്റി അതിനെ അറക്കാന്‍ കൊടുത്തിട്ടു മാസം രണ്ടായില്ലെ??? ഇപ്പോ ആകപ്പാടെ ഒരു മൂരിക്കിടാവല്ലെ ഉള്ളൂ ...
മൂരിയെങ്കി മൂരി.. അതിനോടു ഞാന്‍ പറഞ്ഞെന്ന് പറ...
ഈ അപ്പന്റെ ഒരു കാര്യം.. 90 വയസ്സായി കുഴീലേക്ക് കാലും നീട്ടി ഇരിക്കുവാ അപ്പോഴും പഴയ കറവക്കാരന്‍ ബെര്ളിി ആണെന്നാ ഭാവം. എന്റടപ്പാ ഇപ്പോ നാട്ടുകാര്ക്ക്ി ഇഷ്ടം പോലെ ഓപ്ഷന്‍ ഉണ്ട്. ഇവിടെ പാലില്ലെങ്കില്‍ ആ മനോരമ ചേച്ചീടെ വീട്ടിണോ ദീപിക ചേച്ചീടെ വീട്ടീന്നൊ വാങ്ങും.
എടീ ഡെയ്സിയെ ഇനി അപ്പനും മുട്ടയോന്നും കൊടുക്കണ്ടാട്ടോ... കട്ടിലേന്നു എഴുന്നേക്കാന്‍ പറ്റിയാല് അപ്പന്‍ ഇനീം തൊഴുത്തിലേക്ക് ഓടും..

2011, ഒക്‌ടോബർ 3, തിങ്കളാഴ്‌ച

സിനിമാ വിലക്കുകള്‍

വിലക്കി വിലക്കി അവസാനം വിലക്കാന്‍ ആളെ കിട്ടാതെ വരുമ്പോ ഇവന്മാരൊക്കെ തനിയെ വിലക്കുമോ എന്നാണ് ഇനി അറിയാനുള്ളത്. ഈ പറഞ്ഞ കല്ലിങ്കലേ കൊച്ചിനെ വിലക്കിയാല്‍ ഈ പടം എങ്ങനെ കംപ്ലീറ്റ് ചെയ്യും? നടി ഒരുദിവസത്തേക്ക് മാറി നിന്നപ്പോ നിര്മാലതാവിന് 3 ലക്ഷം നഷ്ടം വന്നെന്ന് പരാതി. അപ്പോ നടിയെ വിലക്കി പടം പുറത്തിറങ്ങാതിരുന്നാല്‍ നിര്മ്മാ താവിന്റെ നഷ്ടം ഈ പറഞ്ഞ സംവിധാന പ്രതീഭ വീട്ടില്‍ നിന്നും കൊണ്ട് വന്നു കൊടുക്കുമോ????
ശരിക്കും പറഞ്ഞാല്‍ മലയാള സിനിമയില്‍ നിന്നും ആദ്യം വിലക്കേണ്ടത് ഇതുപോലെ ആശയ ദാരിദ്രം വന്നു സിനിമ ആസ്വാദകരുടെ നിലവാരം കൂടി നശിപ്പിച്ചു കൊണ്ടിരിക്കുന്ന സംവിധാന, സങ്ഘടന പ്രതിഭകളെ ആണ്. ഒരേ കഥ തന്നെ വിവിധ പേരുകളില്‍ ഇറക്കി കുടുംബ പ്രേക്ഷരെ കുടുംബത്തു തന്നെ ഇരിക്കാന്‍ പ്രേരിപ്പിക്കുന്ന സത്യന്‍ സാര് തന്നെ ആദ്യം വിലക്കപ്പെടേണ്ടത്. രസതന്ത്രം തുടങ്ങി ഇങ്ങോട്ടുള്ള അദ്ദേഹത്തിന്റെ സിനിമകളുടെ കഥ,, കഥാ പാത്രങ്ങളുടെ പേര് തമ്മില്‍ മാറി പോവാതെ പറയാന്‍ കഴിയുമെങ്കില്‍ ഒരു സ്വര്ണ മോതിരം തരാനും ഞാന്‍ തയ്യാറാണ്. സത്യന്‍ സാറിനും മല്സിരിക്കാം. കുടുംബ ചിത്രം എന്നാല്‍ സ്നേഹമയനായ തന്റേഞതല്ലാത്ത കാരണത്താല്‍ വിവാഹം കഴിക്കാന്‍ മറന്നു പോയ നായകനും പിന്നെ അദ്ദേഹത്തിന്റെ അടുത്തു ബെല്ലും ബ്രേക്കും ഇല്ലാതെ വന്നു കയറുന്ന അനാഥരും ആണെന്ന സത്യം പ്രേക്ഷകര്ക്ക് മനസ്സിലാവുന്നത് വരെ അദ്ദേഹം ഈ അഭ്യാസം തുടരും. അല്ലെങ്കില്‍ വേറെ ആണ്പിപള്ളേര് തിരക്കഥ എഴുതണം. സത്യന്‍ സാര് സമയം കിട്ടുമ്പോ പഴയ സ്വന്തം പടങ്ങളുടെ സി‌ഡി എടുത്തു കണ്ടാല്‍ അദ്ദേഹത്തിനെ അസുഖം ഭേദം ആവുമെന്നാണ് എന്റെ ഉറച്ച വിശ്വാസം.
സത്യന്‍ സാറിനെ വിലക്കാന്‍ സങ്ഘടനയില്‍ ഏറ്റവും യോഗ്യന്‍ ആയിട്ടുള്ള വ്യക്തി ശ്രീമാന്‍ ഉണ്ണികൃഷണന്‍ അവര്ക്ള്‍ ആണ്. അദ്ദേഹത്തിന് വേണ്ടി ഞാന്‍ വേറെ ഒരു മല്സപരം ആണ് ആലോചിക്കുന്നത്. സ്വന്തം സിനിമകള്‍ എല്ലാം (ഭാഗ്യത്തിന് അധികം ഒന്നും ഇല്ല) ഒരു പ്രാവശ്യം ഉറങ്ങാതെ (ഒച്ചപ്പാട് കാരണം അത് പറ്റില്ലെന്നറിയാം ) തീരുന്നത് വരെ സ്വയം ശപിക്കാതെ കണ്ടിരുന്നാല്‍ ഞാനും ഒരു പടം പിടിക്കാം. കഥ റെഡി ആണല്ലോ.
പിന്നെ സിബി മലയില്‍ രണ്ടാം വരവ് കണ്ടു കണ്ണു മഞ്ഞളിച്ച് ഇരിക്കുകയാണ് ഞങ്ങള്‍ പാവം പ്രേക്ഷകര്‍. ലോഹിതദാസിനെ എന്നു കൈവിട്ടോ അന്ന് സിബിയുടെ സംവിധാനവും ട്രാക്ക് തെറ്റി. ലോഹിയുടെ ശാപം ആണോ?.. അതോ ശെരിക്കും അങ്ങേര്ക്ക് ഇത്രയും കഴിവാണോ ഉള്ളത്??? എല്ലാവര്ഷാവും ശബരിമലക്കു പോവുന്ന പോലെ വര്ഷതത്തില്‍ ഒരു പടം ഇറക്കാന്‍ ഇവര്ക്കൊ ക്കെ വല്ല നേര്ച്ചപയും ഉണ്ടോ?? കയ്യിലെ സ്റ്റോക്ക് തീര്ന്നെ ങ്കില്‍ വീട്ടില്‍ ഇരിക്കണം സാറേ.. നിങ്ങള് പോയാല്‍ നല്ല ചൊടിയും ചുണയുമുള്ള പുതിയ പിള്ളേര്‍ വരും. സത്യനും സിബിയും ഉണ്ണികൃഷനും ഒന്നും എന്തായാലും സുരേഷ് കുമാറിനെ പേടിക്കേണ്ടാ അങ്ങേര് ഈ വക പടങ്ങള്‍ ഒന്നും ഞങ്ങല്ക്ക് ഉദ്ധാരണം ഉണ്ടാവാന്‍ റീമേക്ക് ചെയ്യില്ല.
റീമ കൊച്ചിനു പ്രൈവറ്റ് പ്രാക്ടീസിന് പോവണമെങ്കില്‍ ഒന്നു പറഞ്ഞിട്ടു പോവാമായിരുന്നു. ഒന്നുമല്ലെങ്കിലും ഒരു നിര്മാനതാവ് സിബി ചേട്ടനും മലയാള സിനിമയ്ക്കും ഒരു പുതു ജീവന്‍ നല്കാന്‍ ആഞ്ഞു ശ്രമിക്കുമ്പോ ശ്രമിക്കുമ്പോ കുറച്ചൊക്കെ സഹകരണം ആവാം. വിലക്കപ്പെട്ട കനി ഭക്ഷിക്കാന്‍ ആര്കാ്ണെങ്കിലും കുറച്ചു ഉല്സാകഹം കൂടും. ഞങ്ങളും ഉല്സാിഹത്തോടെ കാത്തിരിക്കുന്നു അടുത്ത വിലക്കിനായി .

2011, ഒക്‌ടോബർ 2, ഞായറാഴ്‌ച

ആരാടാ ഞങ്ങടെ സര്‍ക്കാരിനെ കുറ്റം പറയുന്നത് ??

കണ്ട അണ്ടനും അടകോടനും ഒക്കെ ഇറങ്ങിക്കോളും കൂറ്റം പറയാന്‍ ആയിട്ട്. നിനക്കൊക്കെ എന്നാത്തിന്റെ സൂക്കേടാടാ ഉവ്വേ ???? എങ്ങനെങ്കിലും 5 കൊല്ലം കയ്യിട്ട് വാരി കുറച്ചു കാശും കൂടി ഉണ്ടാക്കി വല്ല മൌറീഷ്യസിലോ, മക്കാവുവിലോ (അവിടെ നല്ല കോളാണെന്നാ നമ്മുടെ P. c. ജോര്ജ്ക പറഞ്ഞത്. പുള്ളി സത്യം മാത്രം പറയുന്ന പാര്ട്ടി ആണ്) കൂടാമെന്ന് വെക്കുമ്പോ സമ്മതിക്കില്ല അല്ലേ????
5 കൊല്ലം ലവന്മാരും ഇവിടെ കയ്യിട്ട് വാരിയല്ലോ അന്നേരം ഞങ്ങളു വല്ലതും മിണ്ടിയോ????
പറയുന്നതു കേട്ടാല്‍ തോന്നും നീയൊക്കെ 140 സീറ്റിലും ഞങ്ങളെ ജയിപ്പിച്ചെന്ന്. ആകപ്പാടെ 72 സീറ്റില്‍ ജയിപ്പിച്ചു അതിലാണെങ്കില്‍ പഴുതാര തുടങ്ങി രാജവെമ്പാല വരെയുള്ള ശവികളെയും കേറ്റി വിട്ടു. കേറിയ അന്നു തുടങ്ങി ദേ ഇന്ന് ഈ പറയുന്നതു വരെ ഒരു നിമിഷം സ്വസ്ഥത തന്നിട്ടില്ല. സ്വാശ്രയം തുടങ്ങി ഐസ് ക്രീം, റോഡിലെ ഗട്ടര്‍, പനി, പെട്രോള് അങ്ങനെ അവസാനം ശരിക്കുള്ള പാര കൊണ്ടുവരെ കളി തുടങ്ങി.
അല്ല എനിക്കറിയാമ്മേലാത്തത് കൊണ്ട് ചോദിക്കുവാ , നിങ്ങള് പിന്നെ എന്നാ ഉണ്ടാക്കാന്‍ ആണ് ഇവിടെ കേറ്റി ഇരുത്തിയത്?.. എന്തു പ്രശ്നം വന്നാലും ഞങ്ങള് ഇഷ്ടം പോലെ പ്രസ്താവന ഇറക്കുന്നില്ലേ?? മഞ്ഞപ്പിത്തം വന്നപ്പോ തട്ടുകട എല്ലാം പൂട്ടിച്ചില്ലെ?.. കഞ്ഞികുടി മുട്ടിയാല്‍ മഞ്ഞപ്പിത്തം വരില്ലെന്ന് ആര്ക്കാിണു അറിയാത്തത്?.. അതുപോലെ നാടുനീളെ ഗട്ടര്‍ ആണെന്ന് പറഞ്ഞപ്പോ ഉണ്ടാരുന്ന ഹൈ വേയില്‍ എടുത്തല്‍ പൊങ്ങാത്ത ടോള്‍ വെച്ചു എല്ലാരോടും നടന്നു പോവാന്‍ ആഹ്വാനം ചെയ്തില്ലേ?? നടന്നു പോവുന്നവന് ഗട്ടര്‍ പേടിക്കണോ??? കേരളത്തില്‍ പനി വരാനുള്ള ശരിക്കുള്ള കാരണം വെള്ളമടി ആണെന്ന് ഒരു കള്ള് മുതലാളി കൂടി ആയ നമ്മുടെ ആരോഗ്യ മന്ത്രി പറഞ്ഞില്ലേ??? അദ്ദേഹം പറഞ്ഞത് അവിശ്വസിക്കേണ്ട കാര്യം എന്താ??? കൂടെ കിടക്കുന്നവന് അല്ലേ രാപ്പനി അറിയൂ???
കറെന്റും വെള്ളവും ഒന്നും തികയാത്തതിന്റെ കാരണം നമ്മുടെ കൃഷ്ണയ്യര്‍ പറഞ്ഞില്ലേ??? അതിനുള്ള പ്രതിവിധിയും അങ്ങേര് തന്നെ ഉപദേശീച്ചപ്പോ എല്ലാരും കൂടി അങ്ങേര്ക്ക്യ പ്രായമായതിന്റെ സൂക്കേടാണെന്നും പറഞ്ഞ് ആ മുതുകത്ത് തിരുവാതിര കളിക്കുന്നു. എന്തു കണ്ടാലും കുറ്റം പറയുന്ന നിനക്കൊക്കെയുള്ളത് ഞങ്ങള്‍ കൊട്ടാരക്കരയില്‍ ഉണ്ടാക്കുന്നുണ്ട്. (ശരിക്കും ഈ ഐഡിയ നമ്മുടെ സുധാകരന്‍ സാറിന്റെ (മുന്‍ ദേവസ്വം മന്ത്രി) ആയിരുന്നു. പുള്ളി ആഹ്വാനം ചെയ്തു ഞങ്ങള്‍ നടപ്പാക്കുന്നു) ഞങ്ങള് ഇവിടെ കേറിയപ്പോ തന്നെ പറഞ്ഞിരുന്നു ലവന്മാുരുടെ നല്ലതൊക്കെ ഞങ്ങള്‍ പിന്തുടരും എന്നു. ഇതൊരു സാമ്പിള്‍ മാത്രം.
മുഴുവന്‍ കറന്റ്റ അല്ലാതെ ഏര്ത്തി ങ് മാത്രം ആയിരുന്നെങ്കില്‍ നമ്മുടെ ജോസെഫ് മന്ത്രിയെ ഏല്പ്പിരക്കാമായിരുന്നു. പുള്ളി അതില്‍ എക്സ്പെര്ട്ങ ആണെന്ന് നമുക്ക അറിയാവുന്നതല്ലേ ?? കേന്ദ്രം പെട്രോളിന് വില കൂട്ടുന്നത് ഇപ്പോ നാട്ടുകാരെ ഷോക്ക് അടിപ്പിക്കാന്‍ തന്നെ തികയുന്നില്ല. ചെറിയതൊന്നും വൃത്തികെട്ടവന്മാൂര്ക്ക് എല്ക്കാ തെയായി.
മിണ്ടാതിരുന്നാല്‍ എല്ലാ അവന്മാ ര്ക്കും കൊള്ളാം.. നൂറു ദിന കര്മഎ പരിപാടിയുടെ ഭാഗമായി പാര തുടങ്ങി കുടക്കമ്പി വരെ ഞങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. നിലവിളിയുടെ വോളിയം അനുസരിച്ചായിരിക്കും ഇതില്‍ ഏത് വേണം എന്നു തീരുമാനിക്കുന്നത്. ഇനിയെല്ലാം നിങ്ങടെ ഇഷ്ടം പോലെ.

2011, ഒക്‌ടോബർ 1, ശനിയാഴ്‌ച

ചില ചോദ്യങ്ങള്‍

1. കേരളത്തില്‍ ഏറ്റവും നല്ല റോഡുകള്‍ ഉള്ള ജില്ല ?
തമിഴ് നാട്
2. കേരളത്തില്‍ മഞ്ഞപ്പിത്തം പടര്ത്തു ന്ന ഭീകര ജീവി ?
എറണാകുളം ജില്ലയിലെ എല്ലാ ഗട്ടര്‍ മുക്കിലും ഉള്ള കൂതറ തട്ടുകടകള്‍
3. കേരളത്തില്‍ പനി പടര്ന്ന് പിടിക്കാനുള്ള കാരണം ?
പാവപ്പെട്ട ഡോക്ടര്മാ രുടെ സ്വകാര്യ പരിപാടി അവസാനിപ്പിച്ച് അവരുടെ കഞ്ഞികുടി മുട്ടിച്ചത്തിന്റെ ദൈവ കോപം.
4. ഇന്ത്യയില്‍ ആദ്യമായി G.T.C (ഗട്ടര്‍ ട്രാന്സ്പോിര്ട്ട്് കോര്പ്പ റേഷന്‍) രൂപീകരിച്ച സംസ്ഥാനം?
എന്തൊരു ചോദ്യം ആണ് സാറേ ??? നിങ്ങളീ നാട്ടുകാരന്‍ അല്ലേ????
5. എല്ലാ 5 വര്ഷം കൂടുമ്പോഴും സെക്രടറിയേറ്റ് പടിക്കല്‍ പോയി തേങ്ങ (അല്ല തല) ഉടക്കുന്ന ജീവികള്‍???
D.Y.F.I ആന്ഡ് S.F.I കുഞ്ഞുങ്ങള്‍
6. രക്തത്തില്‍ ഇരുംബിന്റെ അംശം കൂടുന്നടെപ്പോള്‍?
എഴുപത്തിയഞ്ച് വയ്സ്സിന് ശേഷം പണ്ട് ചെയ്ത പാപത്തിന്റെ ശിക്ഷ കിട്ടുമ്പോള്
7. സൌത്ത് ഇന്ത്യയില്‍ ഇങ്ഗ്ലീഷ് സംസാരിക്കുന്ന ഒരേ ഒരു നടന്‍ ?
കലാഭവന്‍ പ്രജോദ് (മറ്റെ പേര് പറയാന്‍ ഇത്തിരി പുളിക്കും)
8. മലയാള സിനിമ നശിച്ചു പണ്ടാരമടങ്ങാനുള്ള കാരണം ?
പാവപ്പെട്ട പ്രൊഡ്യൂസര്‍ ഒരു പഴയ ഇക്കിളി സിനിമ വീണ്ടും നിര്മ്മിളച്ചു നാലു പുത്തന്‍ ഉണ്ടാക്കാന്‍ നോക്കുമ്പോള്‍ പുതിയ മേനിക്കൊഴുപ്പുള്ള നടികള്‍ വേണ്ട വിധം സഹകരിക്കാത്തത്.
9. കേരളത്തില്‍ പോപ്പുലേഷന്‍ നിയന്ത്രിക്കാനുള്ള മാര്ഗംക ?
15 വയസ്സിനും 75 വയസ്സിനും ഇടക്കുള്ള എല്ലാ അവന്മാരെയും വന്ധ്യംകരിക്കുക. (ഇവിടെ 75 കഴിഞ്ഞ ഞങ്ങള്ക്കും അര്മാ്ദിക്കാന്‍ പറ്റുമോ എന്നു ഒന്നു അറിയണമല്ലോ.
10. എല്ലാ വര്ഷിവും ജൂണ്‍, ജൂലൈ മാസങ്ങളില്‍ കേരളത്തില്‍ പടര്ന്ന് പിടിക്കുന്ന മാരക രോഗം ?
മെഡിക്കല്‍, എഞ്ചിനീയറിങ് എന്ട്രടന്സ്ൈ
11. എല്ലാ 5 വര്ഷം കൂടുമ്പോഴും അല്ഷിൈമേര്സ് വരികയും ഒന്നോ രണ്ടോ മാസങ്ങള്‍ കൊണ്ട് ഓര്മ തിരിച്ചു കിട്ടുകയും ചെയ്യുന്ന അപൂര്വം മനുഷ്യര്‍ ?
നീയും ഞാനും ഒക്കെ തന്നെ എണീറ്റ് പോടാ

പ്രിത്വിരാജിനെ സ്നേഹിക്കാന്‍ പത്തു കാരണങ്ങള്‍

രാജപ്പനെ സ്നേഹിക്കാനുള്ള കാരണങ്ങള്‍
1, പത്രപ്രവര്ത്തളകയെ സ്നേഹിക്കുന്നില്ല എന്നു പറഞ്ഞതിനല്ല ആ മാന്യന്‍ സുപ്രിയ എന്ന പേര് കേട്ടു നടുങ്ങി ആ കുട്ടിയുടെ ഭാവി ഓര്ത്ത് ഒരു രാത്രി മുഴുവന്‍ കരഞ്ഞെന്ന് പറഞ്ഞതിന്റെ പിറ്റേന്നു കോഴി കൂവുന്നതിന് മുന്പ് അതേ പെങ്കുട്ടിയെ കെട്ടി ഒരുവഴിക്കാക്കി എന്നറിഞ്ഞപ്പോ ഞങ്ങള്‍ അദ്ദേഹത്തെ സ്നേഹിക്കാന്‍ തുടങ്ങി.
2. വിദേശത്തു 6 മാസം പഠിച്ചപ്പോഴേക്കും മലയാളം മറന്നു (ഗോപുമോന് ഉപകാരസ്മരണ) അദ്ദേഹം ബാങ്കളൂരില്‍ 6 മാസം താമസിച്ചപ്പോ മലയാളം മറന്ന പാര്ട്ടിു ആണ്. ഇംഗ്ലിഷ് ഭാഷക്ക് പുതിയ ഗ്രാമര്‍ സംഭാവന്‍ ചെയ്തപ്പോ പിന്നേയും ഞങ്ങള്‍ സ്നേഹിച്ചു. (read എന്നതിന്റൊ പാസ്റ്റ് ടെന്സ്് readed) എന്നു പരിഷ്കരിച്ചത് രാജപ്പണന്‍ ആണ്.
3. നല്ല മസിലും ബോഡി ഷയ്പ്പും ഉള്ള സല്മാ ന്‍ ഖാനോടും ഹൃതീക് റോഷനോടും ഒക്കെ ഉള്ള കലിപ്പ് തീര്ക്കാ ന്‍ പറ്റാതെ വിഷമിച്ചിരിക്കുന്ന ഞങ്ങളുടെ മുന്നിലേക്ക് ഞാനും മസിലനാണെന്ന് ഉറക്കെ പ്രഖ്യാപിച്ചു കൊണ്ട് രാജേട്ടന്‍ കടന്നു വന്നപ്പോ ഞങ്ങള്‍ സ്നേഹം കൊണ്ട് തരളിതരായി.
4. ചക്കിക്കൊത്ത ചങ്കരന്‍ എന്നത് ഞങ്ങള്‍ തന്നെയാണെന്നും പറഞ്ഞു ബിബിസി എഴുന്നള്ളിയപ്പോള്‍ അതുവരെ ബി‌ബി‌സി യില്‍ ഒക്കെ അല്ലേ വിവരം കുറച്ചെങ്കിലും കാണാതിരിക്കുമോ എന്നു പേടിച്ചിരുന്ന ഞങ്ങള്ക്കുേ സ്നേഹം കൊണ്ട് കണ്ണു കാണാതെ ആയി.
5. ഉറുമി മോഷ്ടിക്കാനും മാത്രം വിലപിടിച്ചതാണെന്ന് ഞങ്ങളെ ബോധവല്ക്ക്രിക്കാന്‍ ആ കള്ളനെ പിടിച്ച് തുരുങ്കില്‍ അടച്ചപ്പോ സ്നേഹം കൂടിയതല്ലാതെ കുറഞ്ഞില്ല.
6. ടി‌വി അഭിമുഖത്തില്‍ അവതാരകന്‍ വെറും മണ്ടന്‍ ആണെന്ന് കരുതി എടുത്താല്‍ പൊങ്ങാത്ത ഒരു പുസ്തകം ഞാന്‍ വായിച്ചിട്ടുണ്ട്, അല്ല വാങ്ങിച്ചിട്ടുണ്ട് അല്ലേ അല്ല എനിക്കു ഗിഫ്റ്റ് കിട്ടിയിട്ടുണ്ടെന്ന് പറഞ്ഞു കിടന്നു വിയര്ത്തിപ്പോള്‍ സ്നേഹത്തോടൊപ്പം ആ അവതാരകനോടു ദേഷ്യവും തോന്നി. (പുസ്തകം വായിക്കുന്ന ഒരുത്തനും ഇനി ഇന്റതര്വ്യുട എടുക്കാന്‍ ഞങ്ങള്‍ സമ്മതിക്കില്ല)
7. 35 വയസ്സില്‍ സിനിമയില്‍ വന്നു 35 വര്ഷം അഭിനയിച്ചിട്ടും 60 വയസ്സു ആവാത്ത മമ്മൂട്ടിയെ സ്നേഹിക്കുന്നവര്‍ കൂടി രാജപ്പനെ സ്നേഹിക്കാന്‍ ഞാന്‍ ആഹ്വാനം ചെയ്യുന്നു.
8 നാട്ടുകാര് എന്തൊക്കെ പറഞ്ഞാലും ഞാന്‍ പൊട്ടത്തരം പറയുന്നത് അവസാനിപ്പിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് ഉറക്കെ പ്രഖ്യാപിച്കൊണ്ട് അഭിമുഖങ്ങളില്‍ കസറിയപ്പോള്‍ ഞങള്ക്ക് സ്നേഹം മൂത്ത് ഭ്രാന്ത് പിടിക്കുമോ എന്നു സംശയിച്ചു പോയി.
9. ടൊറൊന്റിണല്‍ നിന്നും സിനിമ ഡൌണ്ലോരഡ് ചെയ്തു കണ്ടു നിരൂപിക്കുന്നവരുടെ മനോദൌര്ബതല്യം മാറ്റാന്‍ വേണ്ടി തേജാ ഭായി എന്ന സര്വന രോഗ സംഹാരിണി ഇറക്കിയ ആ മഹാമന്സ്കനത കണ്ടപ്പോള്‍ ഞങ്ങള്‍ സ്നേഹം മൂത്ത് തമിഴ് നടി സ്നേഹയെ കല്യാണം കഴിച്ചാലോ എന്നു വരെ ആലോചിച്ചു. (ആ പടത്തിന്റെ പ്രൊഡ്യൂസര്‍ ഇനിയും ഇങ്ങനേ ബോധവല്കണരണം നടത്തും എന്നു പ്രതീക്ഷിക്കുന്നു.
അച്ചായന്‍ മലയാളം അറിയാത്ത രാജുമോനെ 10 കാരണം എന്നു പറഞ്ഞിട്ട് 9 എണ്ണം ഏഴുതി പറ്റിക്കാന്‍ ശ്രമിച്ചതല്ല എന്നു കരുതുന്നു. അച്ചായനും സ്നേഹം കൊണ്ട് കണ്ണു കാണാതെ ആയതാണോ?.. രാജുമോന് മലയാളം മാത്രമേ വായിക്കാന്‍ അറിയാതുള്ളൂ ഇങ്ഗ്ലീഷിന് വേണമെങ്കില്‍ ഗ്രാമര്‍ വരെ ഉണ്ടാക്കും.
സാഹചര്യം മാറുന്നതിനനുസരിച്ച് കിടക്കയില്‍ മുള്ളിക്കൊണ്ടിരുന്നവന്‍ ബാത്ത്റൂമില്‍ മുള്ളുന്നത് നല്ലതാണ്. പക്ഷേ ബാത്രൂമില്‍ നിന്നിറങ്ങി കിടക്കയീല്‍ കേറി മുള്ളുന്നത് ഏത് സാഹചര്യത്തിലായാലും മോശം തന്നെയാണ്‍.

FEEDJIT Live Traffic Feed

എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
ഞാൻ, ജീവിതത്തിന്റെ ഈ നട്ടുച്ച നേരത്തു ദുബായിയിൽ ഒരു തണലുണ്ടാവുമെന്ന പ്രതീക്ഷയിൽ...നടന്നു തീർത്ത വഴികളും, കൊഴിഞ്ഞു പോയ ഇന്നലേകളും മടങ്ങി വരില്ലെന്ന വേദനയോടെ....